ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ രോഗമുക്തര്‍; സുഖംപ്രാപിച്ചത് 51,255 പേര്‍



ആകെ രോഗമുക്തര്‍ 11.5 ലക്ഷത്തോളം

രോഗമുക്തിനിരക്ക് ഉയര്‍ന്ന് 65.44 ശതമാനമായി

മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 2.13 ശതമാനത്തില്‍

Posted On: 02 AUG 2020 12:40PM by PIB Thiruvananthpuram



കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 51,225 കോവിഡ് 19 രോഗികള്‍ സുഖംപ്രാപിച്ചു. രാജ്യത്തെ കോവിഡ് മുക്തരുടെ ആകെ എണ്ണം 11,45,629 ആയി. കോവിഡ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രോഗമുക്തരുടെ എണ്ണം ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയതാണ്. ഇതോടെ രോഗമുക്തി നിരക്ക് 65.44 ശതമാനമായി ഉയര്‍ന്നു.

കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ കൂട്ടായ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളും മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റു കോവിഡ് 19 പോരാളികളുടെയും നിസ്വാര്‍ത്ഥ ത്യാഗവും രോഗമുക്തി നിരക്ക് തുടര്‍ച്ചയായി വര്‍ധിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരവും ക്രമാനുഗതമായി ഉയരുകയാണ്. 2020 ജൂണ്‍ 10നാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം ആദ്യമായി കൂടിയത്. 1,573 ആയിരുന്നു ആ വ്യത്യാസം. ഇന്നത്തെ കണക്കനുസരിച്ച് അന്തരം 5,77,899 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 5,67,730 പേരാണ്. ഇത് ആകെ രോഗികളുടെ  32.43% മാത്രമാണ്. ഇവര്‍ക്കെല്ലാം ആശുപത്രികളിലും വീടുകളിലും ചികിത്സ ഉറപ്പാക്കിയിട്ടുമുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രോഗമുക്തി നിരക്ക് ഉയര്‍ത്താനും മരണനിരക്ക് കുറയ്ക്കാനും കാരണമായി. ആഗോള ശരാശരി കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ   (2.13 ശതമാനം) കോവിഡ് മരണനിരക്കുകളിലൊന്നാണ് (2.13 ശതമാനം) ഇന്ത്യയിലുള്ളത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***



(Release ID: 1643016) Visitor Counter : 198