ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്19: ഇന്ത്യ ആകെ 1.82 കോടി സാംപിളുകള്‍ പരിശോധിച്ചു
Posted On:
30 JUL 2020 6:11PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 4,46,642 സാംപിളുകള്‍ കോവിഡ് രോഗനിര്‍ണ്ണയത്തിനായി പരിശോധിച്ചു. ശരാശരി പ്രതിദിന പരിശോധന ജൂലൈ ആദ്യ വാരം 2.4 ലക്ഷമായിരുന്നത് ജൂലൈ അവസാനമായപ്പോഴേക്കും 4.68 ലക്ഷമായി വര്‍ദ്ധിച്ചു.
രാജ്യത്തെ കോവിഡ് പരിശോധന ലാബുകളുടെ എണ്ണവും ക്രമമായി വര്‍ദ്ധിക്കുകയാണ്. ഗവണ്‍മെന്റ് മേഖലയില്‍ 907 ലാബുകളും സ്വകാര്യ മേഖലയില്‍ 414 ലാബുകളും അടക്കം 1321 ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് നിലവിലുള്ളത്.
ജൂലൈ 1ന് ആകെ പരിശോധനകളുടെ എണ്ണം 88 ലക്ഷം ആയിരുന്നത് ജൂലൈ 30 ആയപ്പോഴേക്കും 1.82 കോടിയായി വര്‍ദ്ധിച്ചു. ദശലക്ഷത്തിലെ പരിശോധന (ടെസ്റ്റ് പെര്‍ മില്യണ്‍) 13,181 ആയി വര്‍ദ്ധിച്ചു.
രാജ്യത്തെ പരിശോധന വര്‍ദ്ധിച്ചതോടെ പോസിറ്റീവിറ്റി നിരക്കും ഗണ്യമായി കുറഞ്ഞു. നിലവില്‍ 21 സംസ്ഥാനങ്ങള്‍ 10 ശതമാനത്തില്‍ താഴെ പോസിറ്റീവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നത്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
(Release ID: 1642413)
Visitor Counter : 223