രാജ്യരക്ഷാ മന്ത്രാലയം

ഡിഫന്‍സ് അക്വിസിഷന്‍ നടപടിക്രമം 2020 ന്റെ രണ്ടാം കരട്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു

Posted On: 28 JUL 2020 2:41PM by PIB Thiruvananthpuram

 




ന്യൂഡല്‍ഹി, 28 ജൂലൈ 2020


'ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജിയര്‍ (ഡി.എ.പി) 2020' എന്ന ശീര്‍ഷകത്തിലുള്ള 'ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് പ്രൊസീജിയര്‍ (ഡിപിപി) 2020'ന്റെ രണ്ടാമത്തെ കരട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി രാജ്യരക്ഷാമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. https://mod.gov.in/dod/sites/default/files/Amend270720_0.pdf എന്ന ലിങ്കില്‍ കരട് രേഖ വായിക്കാം.

നേരത്തെ പ്രസിദ്ധീകരിച്ച കരടുമായി ബന്ധപ്പെട്ട് 2020 ഏപ്രില്‍ 17 വരെ പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ട മറ്റു മേഖലകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചിരുന്നു. പിന്നീട് ഈ തീയതി 2020 മെയ് 8 വരെ നീട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്ന് പതിനായിരത്തിലധികം പേജുകള്‍ വരുന്ന നിര്‍ദേശങ്ങളും ലഭിച്ചു.

വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ വിശകലനത്തിനുശേഷം, ആശങ്കകള്‍ മനസിലാക്കുന്നതിനായി വ്യക്തിപരമായും വെബ് സമ്മേളനങ്ങളിലൂടെയും പ്രത്യേക ആശയവിനിമയവും നടത്തി. തുടര്‍ന്ന് 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ' ഭാഗമായി പ്രഖ്യാപിച്ച പ്രതിരോധ പരിഷ്‌കാര അവലോകന സമിതി ഭേദഗതി വരുത്തിയ രണ്ടാമത്തെ കരടിന് അന്തിമരൂപം നല്‍കി പൊതുജനങ്ങള്‍ക്കു പരിശോധനയ്ക്ക് ലഭ്യമാക്കുകയായിരുന്നു.

ഭേദഗതി വരുത്തിയ കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് വീണ്ടും ക്ഷണിച്ചിരിക്കുന്നത്. 2020 ഓഗസ്റ്റ് 10 നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം.
***
 



(Release ID: 1641808) Visitor Counter : 185