ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
1.5 കോടിയിലധികം കോവിഡ് സാംപിളുകള്‍ നാളിതു വരെ പരിശോധിച്ചു
Posted On:
24 JUL 2020 3:22PM by PIB Thiruvananthpuram
രാജ്യത്ത് നാളിതു വരെ 1.5 കോടിയിലധികം കോവിഡ് സാംപിളുകള്‍ (1,54,28,170) പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,801 സാമ്പിളുകള്‍ പരിശോധിച്ചു.
ഒരു ദശലക്ഷത്തില്‍ 11,179.83 പരിശോധനകള്‍ എന്ന നിലയിലേക്ക് ഇന്ത്യയുടെ പരിശോധന നിരക്ക് ക്രമമായി ഉയര്‍ന്നു. ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചതിന്റെയും (ഇതു വരെ 1290) വ്യാപകമായ പരിശോധന നടത്തുന്നതിനുള്ള കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രമങ്ങളുടെയും ഫലമാണ് ഇത്.
ഐസിഎംആര്‍ നിര്‍ദ്ദേശിച്ച പരിശോധന ക്രമത്തിന്റെ നട്ടെല്ലാണ് ആര്‍ടി-പിസിആര്‍ ലാബുകള്‍. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പൊതു മേഖലയില്‍ 897 ലാബുകളും സ്വകാര്യ മേഖലയില്‍ 393 ലാബുകളുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
****
(Release ID: 1640922)
Visitor Counter : 175
Read this release in:
Marathi
,
Assamese
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu