PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
23 JUL 2020 6:37PM by PIB Thiruvananthpuram
തീയതി: 23.07.2020

രോഗമുക്തരുടെ എണ്ണം 30,000 ത്തോടടുത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്ന്ന നിലയില്;
സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 7.82 ലക്ഷം കടന്നു
• രോഗമുക്തി നിരക്ക് 63.18 ശതമാനമായി ഉയർന്നു
• കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മരണനിരക്കും കുറയുകയാണ്. . 4,26,167 പേരാണ് നിലവില് ചികിത്സയിലുള്ളത്.
• നിലവില് 2.41% ആണ് രാജ്യത്തെ മരണനിരക്ക്
• ഇന്ത്യയില് നിക്ഷേപം നടത്താന് ഇതിലും മികച്ച സമയം വേറെയില്ല: പ്രധാനമന്ത്രി
• ഇന്ത്യയിലെ ഡിജിറ്റൽ നൂതനാശയങ്ങൾ കോവിഡ് 19 നെതിരായ പോരാട്ടത്തിൽ സഹായിക്കുന്നു : ശ്രീ രവി ശങ്കർ പ്രസാദ്
കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രോഗമുക്തരുടെ എണ്ണം 30,000 ത്തോടടുത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്ന്ന നിലയില്; സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 7.82 ലക്ഷം കടന്നു
തുടര്‍ച്ചയായ രണ്ടാംദിനവും രാജ്യത്തെ കോവിഡ് 19 രോഗമുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് ഇതുവരെയുള്ള ദിവസങ്ങളില്‍വച്ച് ഏറ്റവും അധികം പേരാണ്; 29,557 പേര്‍. ആകെ രോഗമുക്തരുടെ എണ്ണം 7,82,606 ആയി. രോഗമുക്തി നിരക്ക്: 63.18%. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 3,56,439 ആയി വര്‍ധിച്ചു.
കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള കോവിഡ് 19 പ്രതിരോധ നടപടികളാണ് ഈ നേട്ടത്തിന് കാരണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും / കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരമായ പരിശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണം, ദ്രുതഗതിയിലുള്ള പരിശോധന, കാര്യക്ഷമമായ ചികിത്സ എന്നിവ ഉറപ്പാക്കുന്നു. സംയുക്ത നിരീക്ഷണ സംഘം (ജെ.എം.ജി) പോലുള്ള ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ വിദഗ്ധരുടെ സമിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കൂടാതെ ന്യൂഡല്‍ഹി എയിംസ്, വിവിധ സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ സെന്റര്‍ ഓഫ് എക്സലന്‍സുകള്‍, ഐസിഎംആര്‍, എന്‍സിഡിസി എന്നിവയും രോഗപ്രതിരോധമേഖലയില്‍ സംഭാവനകള്‍ നല്‍കുന്നു. സംസ്ഥാനങ്ങള്‍ക്കു സഹായകമായി ന്യൂഡല്‍ഹി എയിംസിന്റെ നേതൃത്വത്തില്‍ ടെലി-കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാമും ഒരുക്കുന്നുണ്ട്. ഇതനുസരിച്ച് ആവശ്യമുള്ളയിടങ്ങളില്‍ കേന്ദ്രം വിദഗ്ധ സംഘങ്ങളെ അയക്കുകയും ചെയ്യുന്നു. കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മരണനിരക്കും കുറയുകയാണ്. നിലവില്‍ 2.41% ആണ് രാജ്യത്തെ മരണനിരക്ക്. 4,26,167 പേരാണ് നിലവില് ചികിത്സയിലുള്ളത്.
ഇന്ത്യ ഐഡിയാസ് സമ്മിറ്റില് മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി
ഇന്ത്യ ഐഡിയാസ് സമ്മിറ്റില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തി. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്സിലാണ് (യുഎസ്ഐബിസി) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 'മികച്ച ഭാവി കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തിലൂന്നിയാണ് ഇക്കൊല്ലത്തെ ഉച്ചകോടി.45-ാം വര്ഷം പൂര്ത്തിയാക്കിയ യുഎസ്ഐബിസിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ഇന്ത്യ ഐഡിയാസ് ഉച്ചകോടി 2020ല് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
മണിപ്പൂരിലെ ജലവിതരണ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
മണിപ്പൂരിലെ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടല് പ്രധാനമന്ത്രി വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിച്ചു.രാജ്യം കോവിഡ് 19നെതിരെ കടുത്ത പോരാട്ടം നടത്തുന്ന സമയത്ത്, കിഴക്കന്‍-വടക്കുകിഴക്കന് സംസ്ഥാനങ്ങള് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയതും നിരവധിപേരെ ഭവനരഹിതരാക്കി മാറ്റിയതുമായ കനത്ത മഴയുടേയും പ്രളയത്തിന്റെയും വെല്ലുവിളി കൂടി നേരിടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ലോക്ക്ഡൗണ് കാലത്ത് ആവശ്യമായ എല്ലാ നടപടികളും മണിപ്പൂര് ഗവണ്മെന്റ് സ്വീകരിച്ചതായും തിരിച്ചുവന്ന കുടിയേറ്റക്കാരെ സ്വീകരിക്കാന് പ്രത്യേക തയ്യാറെടുപ്പുകള് നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
ലേയിലെ ദിഹാറിൽ ഡിആർഡിഒ കോവിഡ് 19 പരിശോധന സൗകര്യം ആരംഭിച്ചു
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഡിആർഡിഒ, ലേ ആസ്ഥാനമായുള്ള ലബോറട്ടറി, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ചിൽ (ദിഹാർ) കോവിഡ്–19 പരിശോധനാ സൗകര്യം ആരംഭിച്ചു. രോഗബാധിതരെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നതിനു പരിശോധന സൗകര്യം സഹായകരമാകും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് സൗകര്യമൊരുക്കിയത്. പരിശോധനാ കേന്ദ്രം 2020 ജൂലൈ 22 ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ശ്രീ ആർ കെ മാഥൂർ ഉദ്ഘാടനം ചെയ്തു.
കേന്ദ്രധനമന്ത്രി കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ ക്യാപിറ്റൽ എക്സ്പെൻഡിചർ (മൂലധന വിനിയോഗം ) സംബന്ധിച്ച രണ്ടാമത് അവലോകന യോഗം വിളിച്ചു ചേർത്തു
കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640694
മാധ്യമ വ്യവസായരംഗത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികളിൽ ആശങ്ക അറിയിച്ച് ഉപരാഷ്ട്രപതി.
മാധ്യമ വ്യവസായരംഗത്ത് കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക പരാധീനതകളിൽ ആശങ്ക അറിയിച്ച് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരോട് കരുതലോടും അനുകമ്പയോടും പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു. അന്തരിച്ച ശ്രീ എം പി വീരേന്ദ്രകുമാറിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച വെർച്വൽ സ്മാരക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ശ്രീ നായിഡു. ആദരണീയനായ രാഷ്ട്രീയനേതാവ്, മികച്ച എഴുത്തുകാരൻ, പരിസ്ഥിതി സ്നേഹി, അതിവിദഗ്ദ്ധനായ മാധ്യമപ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ വീരേന്ദ്രകുമാറെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു.
ഇന്ത്യയിലെ ഡിജിറ്റൽ നൂതനാശയങ്ങൾ കോവിഡ് 19 നെതിരായ പോരാട്ടത്തിൽ സഹായിക്കുന്നു : ശ്രീ രവി ശങ്കർ പ്രസാദ്
കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640482
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന-2 ക്കു കീഴിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 19.32 ലക്ഷം മെട്രിക് ടൺ ഭക്ഷ്യ ധാന്യങ്ങൾ കൈപ്പറ്റി
കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640451

(Release ID: 1640721)
Visitor Counter : 193