റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഹൈഡ്രജൻ സമ്പുഷ്ട പ്രകൃതിവാതകം വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിക്കുന്നു
प्रविष्टि तिथि:
23 JUL 2020 9:45AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 23, 2020
ഹൈഡ്രജൻ സമ്പുഷ്ട പ്രകൃതിവാതകം (H-CNG) വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങള്‍-1979 ൽ ഭേദഗതി വരുത്തുന്നതിന് പൊതുജനങ്ങളുടെയും തൽപ്പരകക്ഷികളുടെയും അഭിപ്രായം ക്ഷണിച്ചുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഇന്നലെ വിജ്ഞാപനം (GSR 461(E)) പുറത്തിറക്കി.
രാജ്യത്ത് വാഹനങ്ങളിൽ ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ മറ്റൊരു പ്രധാന നടപടിയാണിത്.
ഇത് സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും വിജ്ഞാപന തീയതി മുതൽ 30 ദിവസങ്ങൾക്കകം ജോയിന്റ് സെക്രട്ടറി (എംവിഎൽ), മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് & ഹൈവേസ്, ട്രാൻസ്പോർട്ട് ഭവൻ, പാർലമെന്റ് സ്ട്രീറ്റ്, ന്യൂഡൽഹി-110001 എന്ന വിലാസത്തിലോ jspb-morth[at]gov[dot]in എന്ന ഇ - മെയിലിലോ അയക്കാവുന്നതാണ്.
(रिलीज़ आईडी: 1640607)
आगंतुक पटल : 151