ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
രാജ്യത്ത് കോവിഡ് മുക്തരായത് 7.2 ലക്ഷം പേര്‍
ദേശീയ രോഗമുക്തി നിരക്ക് 62.72%
മരണനിരക്ക് 2.43 ശതമാനമായി കുറഞ്ഞു
Posted On:
21 JUL 2020 7:41PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാനങ്ങളിലെ /കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്ത് കോവിഡ് 19ന് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്. അതിലൂടെ രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24,491 പേരാണ് രാജ്യത്ത് കോവിഡ്മുക്തി നേടിയത്. 7,24,577 പേരാണ് രാജ്യത്തിതുവരെ രോഗമുക്തരായത്. 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്.
മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 2.43 ശതമാനമായി.
ചികിത്സയിലുള്ളവരുടെയും രോഗമുക്തരുടെയും എണ്ണം തമ്മിലുള്ള അന്തരം 3,22,048 ആയി. നിലവില്‍ 4,02,529 പേരാണ് രാജ്യത്ത്ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,33,395 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ 1,43,81,303 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1274 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 892 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 382 ഉം ആണ്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 651 (സര്‍ക്കാര്‍: 398 + സ്വകാര്യമേഖല: 253)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 516 (സര്‍ക്കാര്‍: 457 + സ്വകാര്യമേഖല: 59)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 107 (സര്‍ക്കാര്‍: 37 + സ്വകാര്യം: 70)
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1640268)
Visitor Counter : 227
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil