ആഭ്യന്തരകാര്യ മന്ത്രാലയം
മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ശ്രീ ലാല്‍ജി ടണ്ടന്റെ നിര്യാണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ദുഖം രേഖപ്പെടുത്തി
Posted On:
21 JUL 2020 12:08PM by PIB Thiruvananthpuram
മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ശ്രീ ലാല്‍ജി ടണ്ടന്റെ നിര്യാണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അഗാധമായ ദുഖം പ്രകടിപ്പിച്ചു. ശ്രീ ലാല്‍ജി ടണ്ടന്റെ ജീവിതം മുഴുവന്‍ പൊതുസേവനത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഒരു പൊതു സേവകനെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആഴത്തില്‍ മുദ്ര പതിപ്പിച്ച ശ്രീ ലാല്‍ജി ടണ്ടന്റെ വിയോഗം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
***
(Release ID: 1640186)
Visitor Counter : 174
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil