PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 20.07.2020
Posted On:
20 JUL 2020 6:32PM by PIB Thiruvananthpuram
ഇതുവരെ:
· രാജ്യത്ത് കോവിഡ് മുക്തി നേടിയത് 7 ലക്ഷത്തിലധികം പേര്‍.
· ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയില്‍; 2.46%
· ചികിത്സയിലുള്ള 3,90,459 പേര്‍ക്കും വൈദ്യസഹായം ഉറപ്പാക്കുന്നു.
· ന്യൂഡല്‍ഹി എയിംസിന്റെ ''ഇ-ഐസിയു'' വീഡിയോ കണ്‍സള്‍ട്ടേഷന്‍ പരിപാടിയുടെ ഭാഗമായി 11 സംസ്ഥാനങ്ങളിലെ 43 പ്രധാന ആശുപത്രികള്‍.
· ഡല്‍ഹി എയിംസില്‍ കോവിഡ് 19 പ്ലാസ്മ സംഭാവന ക്യാമ്പയിനു തുടക്കമായി.
· ചെലവു കുറഞ്ഞതും സങ്കീര്‍ണമല്ലാത്തതുമായ സംയോജിത, സാങ്കേതിക, ഡേറ്റ അധിഷ്ഠിത ആരോഗ്യസംരക്ഷണ സംവിധാനം വികസിപ്പിക്കുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി.
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 വിവരങ്ങള്‍: രാജ്യത്ത് 7 ലക്ഷത്തിലധികം പേര്‍ കോവിഡ് മുക്തരായി; ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി; 2.46%. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവരും രോഗം ഭേദമായവരും (7,00,086) തമ്മിലുള്ള വ്യത്യാസം 3,09,627 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,664 പേര്‍ കോവിഡ് 19 മുക്തരായി. രോഗമുക്തി നിരക്ക് 62.62% ആണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1639938
ന്യൂഡല്‍ഹി എയിംസിന്റെ ''ഇ-ഐസിയു'' വീഡിയോ കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാം ശ്രദ്ധ നേടുന്നു; ഇതുവരെ പരിപാടി സംഘടിപ്പിച്ചത് 11 സംസ്ഥാനങ്ങളിലെ 43 പ്രധാന ആശുപത്രികളില്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1639902
ഡല്‍ഹി എയിംസില്‍ കോവിഡ് 19 പ്ലാസ്മ സംഭാവന ക്യാമ്പയിന്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു: ഓരോ ദാതാവിന്റെയും സംഭാവന വിലമതിക്കാനാകാത്തതെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി. കൊറോണ പോരാളികളില്‍ നിന്ന് കൂടുതല്‍ സേവനങ്ങള്‍ വേണ്ടിവരുമെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍.
വിശദാംശങ്ങള്‍ക്ക്: https: //www.pib.gov.in/PressReleseDetail.aspx? PRID = 1639826
പ്രധാനമന്ത്രി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണയുമായി ആശയവിനിമയം നടത്തി : ചെലവു കുറഞ്ഞതും സങ്കീര്‍ണമല്ലാത്തതുമായ സംയോജിത, സാങ്കേതിക, ഡേറ്റ അധിഷ്ഠിത ആരോഗ്യസംരക്ഷണ സംവിധാനം വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി.
വിശദാംശങ്ങള്‍ക്ക്: https: //www.pib.gov.in/PressReleseDetail.aspx? PRID = 1639945
കോവിഡ് 19 വ്യാപനം തടയാന്‍ മാസ്‌ക്, സാനിറ്റൈസര്‍ വിതരണത്തിനുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ദേശീയതല സിഎസ്ആര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍ രാജ്യത്തൊട്ടാകെയുള്ള 662 ജില്ലകളിലാണ് ബാങ്ക് ഇവ വിതരണം ചെയ്യുന്നത്.
വിശദാംശങ്ങള്‍ക്ക്: https: //www.pib.gov.in/PressReleseDetail.aspx? PRID = 1639952
2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ച് യുപിഎസ്സി: ലോക്ഡൗണ്‍ ക്രമേണ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ ശേഷിക്കുന്ന ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ കമ്മീഷന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1639941
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഇന്നുമുതല്‍ പ്രാബല്യത്തില്‍: ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിരിക്കും നിയമമെന്ന് ശ്രീ രാം വിലാസ് പാസ്വാന്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1639925
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 2652 പാഴ്‌സല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിച്ച് ദക്ഷണ പൂര്‍വ റെയില്‍വെ 2020 ഏപ്രില്‍ 2 മുതല്‍ 15 വരെ വിവിധയിടങ്ങളിലേയ്ക്ക് 17,81,264 പാക്കേജുകളാണ് എത്തിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1639781
(Release ID: 1640017)
Visitor Counter : 230
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Tamil
,
Telugu
,
Kannada