ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 പുതിയ വിവരങ്ങള്‍ :കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 23,600ലേറെപ്പേര്‍

Posted On: 19 JUL 2020 5:56PM by PIB Thiruvananthpuram

 

 

 

 

രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 3 ലക്ഷത്തിലധികം

 

പരിശോധനകളുടെ എണ്ണം ദശലക്ഷത്തില്‍ പതിനായിരത്തോടടുക്കുന്നു

 

ന്യൂഡൽഹി, 19 ജൂലൈ 2020

 

കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാനങ്ങളിലെ /കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്ത് രോഗബാധിതരെ പെട്ടെന്നു തന്നെ തിരിച്ചറിയുന്നു. ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നു. 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,672 പേരാണ് രാജ്യത്ത്  കോവിഡ് രോഗമുക്തരായത് . രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ വര്‍ധിച്ച് 3,04,043 ആയി. 6,77,422 പേരാണ് രാജ്യത്തിതുവരെ രോഗമുക്തരായത്. 62.86 ശതമാനമാണ് രോഗമുക്തി നിരക്ക്. 

 

ചികിത്സയില്‍ കഴിയുന്ന 3,73,379 പേരും വീടുകളിലെ ഐസൊലേഷനിലും ആശുപത്രികളിലും ഫലപ്രദമായ നിരീക്ഷണത്തിലാണ്. 

 

 

രാജ്യത്തെ പരിശോധനാസംവിധാനങ്ങളുടെ ശേഷി ഗണ്യമായി വര്‍ധിച്ചു. ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനനയം, രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്കെല്ലാം പരിശോധന നടത്താന്‍ അനുമതി നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,58,127 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ  1,37,91,869 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ദശലക്ഷത്തില്‍ പരിശോധനകളുടെ എണ്ണം 9994.1 ആയി.

 

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1262 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 889 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 373 ഉം ആണ്.

 

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

 

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 648 (സര്‍ക്കാര്‍: 397 + സ്വകാര്യമേഖല: 251)

 

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 510 (സര്‍ക്കാര്‍: 455 + സ്വകാര്യമേഖല: 55)

 

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 104 (സര്‍ക്കാര്‍: 37 + സ്വകാര്യം: 67)

 

 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA 

 

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

 

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: 

https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

*****


(Release ID: 1639848) Visitor Counter : 252