ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ കോവിഡ്-19രോഗികളിൽ ഇനി  ചികിത്സയിലുള്ളത് 3,31,146 പേർ മാത്രം

Posted On: 16 JUL 2020 2:06PM by PIB Thiruvananthpuram

 

നിലവിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് ചികിത്സയിലുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 3,31,146 മാത്രമാണ്. 2020 ജൂൺ പകുതിയോടെ രോഗമുക്തിനിരക്ക് 50% കടന്നതിന് ശേഷം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയും സജീവമായ കേസുകളുടെ എണ്ണത്തിൽ കുറവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ്-19രോഗികളിൽ 63.25% പേർ ഇതുവരെ സുഖം പ്രാപിച്ചു. അതോടൊപ്പം സജീവമായ കേസുകളുടെ എണ്ണത്തിൽ 2020 ജൂൺ മധ്യത്തിലെ 45% ൽ നിന്ന് ഇപ്പോൾ 34.18% വരെ എന്ന നിലയിൽ ക്രമാനുഗതമായ കുറവുമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,783 പേക്ക് കോവിഡ് ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,12,814 ആയി. സുഖം പ്രാപിച്ച രോഗികളും സജീവമായ കേസുകളും തമ്മിലുള്ള അന്തരം2,81,668 ആയി ഉയർന്നു.

കോവിഡ്-19 ചികിത്സിക്കുന്നതിനുള്ള ആശുപത്രി അടിസ്ഥാനസൗകര്യങ്ങളിൽ കാറ്റഗറി I ലെ 1,381 പ്രത്യേക കോവിഡ് ആശുപത്രികൾ, കാറ്റഗറി II ലെ 3,100പ്രത്യേക കോവിഡ് ഹെൽത്ത് കെയർ സെന്ററുകൾ, കാറ്റഗറി III ലെ10,367 കോവിഡ് കെയർ സെന്ററുകൾ എന്നിവ ഉൾപ്പെടുന്നു. ഇവയിലെല്ലാം കൂടി 46,666ഐ.സി.യു. കിടക്കകളുമുണ്ട്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ, കോവിഡ് വ്യാപനം രാജ്യത്തെ ചില പോക്കറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്താനായിട്ടുണ്ട്‌. രാജ്യത്തെ രോഗബാധിതരിൽ 48.15% മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങൽ നിന്നാണ്. ആകെയുള്ള 36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ 10 സംസ്ഥാനങ്ങളിലായാണ് ആണ് ആകെ രോഗബാധിതരിൽ 84.62%. രോഗബാധിതരുടെ എണ്ണത്തിലെ നിയന്ത്രണത്തിനും ഫലപ്രദമായ ചികിത്സയൊരുക്കുന്നതിനുമായി കേന്ദ്രം ഈ സംസ്ഥാനങ്ങളിൽ ഇടപെടുന്നത് തുടരുകയാണ്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA സന്ദര്‍ശിക്കുക. 

കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ്-19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
**


(Release ID: 1639090) Visitor Counter : 243