പ്രധാനമന്ത്രിയുടെ ഓഫീസ്
ആചാര്യ ശ്രീ പുരുഷോത്തംപ്രിയദാസ്ജി സ്വാമിശ്രി മഹാരാജിന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
16 JUL 2020 10:51AM by PIB Thiruvananthpuram
ആചാര്യശ്രി പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചിച്ചു.
'ആചാര്യ ശ്രീ പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജിനെ സമുഹത്തിന് നല്‍കിയ ശ്രേഷ്‌ഠമായ സേവനത്തിന്റെ പേരിലാണ് നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നത്. മനുഷ്യരുടെ പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ അനുകമ്പയ്ക്കും വേണ്ടിയാണ് അദ്ദേഹം കഠിനമായി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ എണ്ണമറ്റ ആളുകളിലൂടെ അദ്ദേഹം ഓര്‍മ്മിക്കപ്പെടും.
അഗാധമായ പാണ്ഡിത്യം കൊണ്ട് അനുഗ്രഹീതനായിരുന്നു ആചാര്യ ശ്രീ പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രി മഹാരാജ്. സാമൂഹികസേവനം, വിദ്യാഭ്യാസം, വനിതാശാക്തീകരണം എന്നിവയ്ക്ക് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹവുമായി നടത്തിയിട്ടുള്ള നിരവധി ആശയവിനിമയം ഞാന്‍ എന്നും ഓര്‍ക്കും. ഓം ശാന്തി'' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
****
(Release ID: 1639019)
Visitor Counter : 160
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada