PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 13.07.2020
Posted On:
12 JUL 2020 6:30PM by PIB Thiruvananthpuram


ഇതുവരെ:
· രാജ്യത്ത് കോവിഡ് 19 മുക്തി നേടിയത് 5.3 ലക്ഷത്തിലധികം പേര്‍; ചികിത്സയിലുള്ളവരേക്കാള്‍ രോഗമുക്തരുടെ എണ്ണം 2.4 ലക്ഷത്തില്‍ അധികം; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് 19000ലേറെപ്പേര്‍.
· രോഗമുക്തിനിരക്ക് 62.93% ആയി ഉയര്‍ന്നു
· ചികിത്സയിലുള്ളത് 2.9 ലക്ഷം പേര്‍.
· ദശലക്ഷത്തില്‍ പരിശോധന നടത്തിയവരുടെ നിരക്ക് 8396.4; ഇതുവരെ പരിശോധിച്ചത് ഏകദേശം 1.16 കോടി സാമ്പിളുകള്‍.
· വിവിധ മന്ത്രാലയങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് നടപ്പാക്കുന്നത് അവലോകനം ചെയ്ത് ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍; ഇസിഎല്‍ജിഎസ് ഫണ്ടിനു കീഴില്‍ എംഎസ്എംഇ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് അനുവദിച്ചത് 1.2 ലക്ഷം കോടിയിലേറെ രൂപയുടെ വായ്പ.


കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 വിവരങ്ങള്‍: 5.3 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി; നിലവില്‍ ചികില്‍സയിലുള്ളത് 2.9 ലക്ഷം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,235 രോഗികള്‍ കോവിഡ്-19 രോഗമുക്തി നേടി. രാജ്യത്തെ രോഗ മുക്തി നിരക്ക് 62.93% ആയി ഉയര്‍ന്നു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1638172
ഡല്‍ഹി ഛത്തര്‍പൂരിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് ഡോ. ഹര്‍ഷ് വര്‍ധന്‍
എസ്പിസിസിസിയില്‍ സജ്ജമാക്കിയ 10200 കിടക്കകളില്‍ 2000 എണ്ണം ഇപ്പോള്‍ ഉപയോഗിക്കുകയാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1638162
ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് - ഇതുവരെയുള്ള പുരോഗതി
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 10% ന് തുല്യമായ 20 ലക്ഷം കോടി രൂപയാണ് ആത്മ നിര്‍ഭര്‍ ഭാരത് അഥവാ സ്വാശ്രയ ഭാരതം സാമ്പത്തിക പാക്കേജിനായി പ്രഖ്യാപിച്ചത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1638146
കൊറോണേക്കാലത്തെ ജീവിതത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്ന് രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി
ഇക്കാലയളവില്‍ ശരിയായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്നും, ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഇത്തരംഅനിശ്ചിതത്വങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ ശ്രീ. എം വെങ്കയ്യനായിഡു ഓര്‍മ്മിപ്പിച്ചു .
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1638123
ഫിക്കി ഫ്രെയിംസ് സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍
ഇന്ത്യയുടെ ചലച്ചിത്ര-പരസ്യ വ്യവസായത്തെ ആഗോളതലത്തില്‍ അടയാളപ്പെടുത്തണമെന്ന് ആഹ്വാനംചെയ്ത് മന്ത്രി.
വിശദാംശങ്ങള്‍ക്ക്:https://www.pib.gov.in/PressReleseDetail.aspx?PRID=1638044
ലോകജനസംഖ്യാ ദിനത്തില്‍ കുടുംബാസൂത്രണത്തെ മനുഷ്യാവകാശ വിഷയമായി ഉയര്‍ത്തിക്കാട്ടി ഡോ. ഹര്‍ഷ് വര്‍ധന്‍
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെര്‍ച്വല്‍ മീറ്റിംഗിലായിരുന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുടെ പ്രസ്താവന.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1638029
'വരൂ, നവീകരണത്തിന് ഇന്ത്യയെ വേദിയാക്കൂ': ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച് ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍
സാമ്പത്തിക ആഘാതം നമുക്കിപ്പോള്‍ തിരിച്ചടിയാകുമെങ്കിലും അതു തിരിച്ചുപിടിക്കാനും പുനരൂപകല്‍പ്പന ചെയ്യാനും നമുക്ക് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1638110

(Release ID: 1638257)
Visitor Counter : 210
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada