പ്രധാനമന്ത്രിയുടെ ഓഫീസ്‌

750 മെഗാവാട്ട് രേവ സൗരോര്‍ജ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും

Posted On: 09 JUL 2020 4:11PM by PIB Thiruvananthpuram


രേവ പദ്ധതി പ്രതിവര്‍ഷം 15 ലക്ഷം ടണ്ണോളം കാര്‍ബണ്‍ ഡൈ ഓക്‌െൈസെഡിനു തുല്യമായ അളവ് കാര്‍ബണ്‍ നിര്‍മഗമനം കുറയ്ക്കും. 
പദ്ധതി 2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജം 175 ജിഗാ വാട്‌സ് ആക്കുകയെന്ന ലക്ഷ്യം നേടുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കു തെളിവാണു പദ്ധതി. 
മധ്യപ്രദേശിലെ രേവയില്‍ പൂര്‍ത്തിയാക്കിയ 750 ജിഗാ വാട്‌സിന്റെ സൗരോര്‍ജ പദ്ധതി 2020 ജൂലൈ പത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കും. 
ആകെ 1500 ഹെക്ടര്‍ വിസ്തൃതിയുള്ള സൗരോര്‍ജ പാര്‍ക്കില്‍ 500 ഹെക്ടര്‍ സ്ഥലത്തു നിര്‍മിക്കപ്പെട്ട 250 മെഗാവാട്ടിന്റെ മൂന്നു സൗരോര്‍ജ ഉല്‍പാദന യൂണിറ്റുകള്‍ ചേര്‍ന്നതാണു പദ്ധതി. മധ്യപ്രദേശ് ഊര്‍ജ വികാസ് നിഗാം ലിമിറ്റഡും (എം.പി.യു.വി.എന്‍.) കേന്ദ്ര പൊതുമേഖലാ സംരംഭമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ഇ.സി.ഐ.)യും ചേര്‍ാന്നാണ് സൗരോര്‍ജ പാര്‍ക്ക് വികസിപ്പിച്ചെടുത്തത്. പാര്‍ക്ക് നിര്‍മിക്കുന്നതിനായി ആര്‍.യു.എം.എസ്.എല്ലിനു 138 കോടി രൂപ കേന്ദ്ര സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. പാര്‍ക്ക് വികസിപ്പിച്ചശേഷം, 250 മെഗാവാട്ടിന്റെ മൂന്നു സൗരോര്‍ജ ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി ആര്‍.യു.എം.സി.എല്‍. റിവേഴ്‌സ് ലേലം വഴി മഹീന്ദ്ര റിന്യൂവബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എ.സി.എം.ഇ. ജയ്പൂര്‍ സോളാര്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡ്, അരിന്‍സണ്‍ ക്ലീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെ തെരഞ്ഞെടുത്തു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സഹകരിച്ചു പ്രവര്‍ത്തികുയാണെണ്ടങ്കില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നതിനു തെളിവാണ് രേവ സൗരോര്‍ജ പദ്ധതി. 
ഗ്രിഡ് പാരിറ്റി തടസ്സം മറികടക്കുന്ന രാജ്യത്തെ പ്രഥമ സൗരോര്‍ജ പദ്ധതിയായിരുന്നു രേവ സൗരോര്‍ജ പദ്ധതി. 2017 ആദ്യം മുതല്‍ക്കു നിലവിലുള്ള സൗരോര്‍ജ പദ്ധതി താരിഫായ യൂണിറ്റിന് ഏതാണ്ട് നാലര രൂപ എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രേവ പദ്ധതി ചരിത്രപരമായ നേട്ടമുണ്ടാക്കി. 15 വര്‍ഷത്തേക്ക് അഞ്ചു പൈസ താരിഫ് വര്‍ധനയോടെ ആദ്യവര്‍ഷ താരിഫ് യൂണിറ്റിന് 2.97 രൂപയും 25 വര്‍ഷത്തേക്കുള്ള കാലയളവില്‍ ലെവലൈസ്ഡ് നിരക്ക് യൂണിറ്റിന് 3.30 രൂപയും ആയിരിക്കും. ഈ പദ്ധതി പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായ അളവ് കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കും. 
കരുത്തുറ്റ പദ്ധതി ഘടനയ്ക്കും നവീനതയ്ക്കും ഇന്ത്യക്കകത്തും വിദേശത്തും രേവ പദ്ധതി ശ്രദ്ധേയമാണ്. ഊര്‍ജം വികസിപ്പിക്കുന്നവര്‍ക്കുള്ള നഷ്ട സാധ്യതകള്‍ കുറച്ചുകൊണ്ടുള്ള പണമടയ്ക്കല്‍സംവിധാനം എം.എന്‍.ആര്‍.ഇ. മറ്റു സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റിന്റെ നൂതനതയ്ക്കും മികവിനുമുള്ള അവാര്‍ഡ് നേടുകയും പ്രധാനമന്ത്രിയുടെ 'നവീനതയുടെ ഒരു പുസ്തകം; പുതിയ തുടക്കങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തപ്പെടുകയും ചെയ്തു. സംസ്ഥാനത്തിനു പുറത്തുള്ള ഒരു സ്ഥാപനത്തിനു വൈദ്യുതി വിതരണം ചെയ്യുന്ന ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഊര്‍ജ പദ്ധതിയുമാണ് ഇത്. ഡെല്‍ഹി മെട്രോയ്ക്ക് പദ്ധതിയില്‍നിന്നുള്ള 24% വൈദ്യുതി ലഭിക്കും. ബാക്കി 76% ആകട്ടെ സംസ്ഥാന ഡിസ്‌കോമുകള്‍ വഴി മധ്യപ്രദേശില്‍ വിതരണം ചെയ്യും. 
2022 ആകുമ്പോഴേക്കും 100 ജിഗാവാട്ട് സൗരോര്‍ജം ഉള്‍പ്പെടെ 157 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുകയെന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുകൂടി തെളിവാണ് രേവ പദ്ധതി. 

(Release ID: 1637697) Visitor Counter : 280