ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 സംബന്ധിച്ച പുതിയ വിവരങ്ങള്‍


യഥാര്‍ത്ഥ രോഗമുള്ളവരുടെ 1.75 ഇരട്ടി രോഗവിമുക്തി നേടിയവര്‍

രോഗബാധിതരും രോഗവിമുക്തി നേടിയവരും തമ്മിലുള്ള വിടവ് രണ്ടുലക്ഷം

രോഗവിമുക്തി നേടിയവരുടെ ദേശീയ നിരക്ക് 62.09% മായി മെച്ചപ്പെട്ടു

Posted On: 09 JUL 2020 6:20PM by PIB Thiruvananthpuram

 

കോവിഡ് -19 ബാധിതരില്‍ നിന്നും രോഗവിമുക്തി നേടിയവരുടെ എണ്ണത്തില്‍ 2,06,588 എന്ന തരത്തില്‍ കുതിച്ചുചാടിക്കൊണ്ട് രാജ്യം സവിശേഷമായ നേട്ടം കൈവരിച്ചു. രോഗബാധിതരുടെ എണ്ണത്തിനെക്കാള്‍ 1.75 ഇരട്ടി (ഏകദേശം രണ്ടിരട്ടി)യാണ് രോഗവിമുക്തി നേടിയവരുടെ നിരക്ക്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,547 രോഗികളുടെ രോഗം ഭേദമായി, ഇതോടെ ഇന്നുവരെ രോഗം ഭേദമായവരുടെ ആകെ എണ്ണം 4,76,377 ആയി മാറി. വീടുകള്‍ തോറുമുള്ള സമ്പര്‍ക്കം കണ്ടെത്തുക, നേരത്തെ രോഗം കണ്ടെത്തുക, ഏകാന്തവാസത്തിലാക്കുക, അതോടൊപ്പം കോവിഡ്-19 രോഗികളുടെ കാര്യക്ഷമമായ ചികിത്സാ പരിപാലനം തുടങ്ങി ശ്രദ്ധയോടെയുള്ള നിരീക്ഷണത്തിലൂടെയാണ് ഈ ഫലം കൈവരിക്കാന്‍ കഴിഞ്ഞത്. നിലവില്‍ 2,69,789 രോഗികളാണുള്ളത്, ഇവരെല്ലാം തന്നെ കാര്യക്ഷമമായ മെഡിക്കല്‍ മേല്‍നോട്ടത്തിലുമാണ്.ഇന്ത്യയുടെ കോവിഡ് രോഗഭേദമായവരുടെ നിരക്കും സ്ഥിരതയോടെ വര്‍ദ്ധിക്കുകയാണ്. ഇന്ന് കോവിഡ്-19 രോഗികളുടെ രോഗവിമുക്തി നിരക്ക് 62.09% മായി മാറി. പൂര്‍ണ്ണമായി എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇന്ത്യയെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ഒരുപക്ഷേ നീതിയുക്തമായിരിക്കില്ല, ഇന്ത്യയില്‍ ദശലക്ഷം ജനസംഖ്യയില്‍ 195.5 രോഗബാധിതരാണുള്ളത്. ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പരപ്രേരണയില്ലാതെ കണ്ടൈന്റ്മെന്റ്, ബഫര്‍ സോണുകളുടെ രേഖപ്പെടുത്തലും അതിതീവ്രമായ പരിശോധനകളും കാലേക്കൂട്ടിയും സമയബന്ധിതവുമായ കണ്ടെത്തലും ചികിത്സാ മാനദണ്ഡങ്ങളോട് യോജിച്ചുനില്‍ക്കലും മികച്ച ഐ.സി.യു/ആശുപത്രി പരിപാലനങ്ങളും ഇന്ത്യയെ ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നായി സാക്ഷാത്കരിക്കുന്നതിന് സഹായിച്ചു. ദശലക്ഷം ജനസംഖ്യയില്‍ ഇന്ത്യയിലെ 15.31 മരണനിരക്ക് എന്നത് ഇവിടുത്തെ മരണനിരക്കിനെ 2.75% ആക്കി മാറ്റി. അതേസമയം ആഗോളമായി ദശലക്ഷം ജനസംഖ്യയില്‍ മരണനിരക്ക് 68.7 ആയാണ് നിലനില്‍ക്കുന്നത്. ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണത്തിന്റെ വളര്‍ച്ചയിലും ഇന്ത്യയില്‍ വര്‍ദ്ധനയാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,67,061 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നത്തെ ദിവസം വരെ 1,07,40,832 സാമ്പിളുകളാണ്  കോവിഡ്-19 കണ്ടെത്തുന്നതിനായി രാജ്യത്ത് പരിശോധിച്ചത്.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ഐ.സി.എം.ആറിന്റെയൂം മൂര്‍ത്തമായ പരിശ്രമങ്ങളുടെ ഫലമായി പരിശോധനാ ലാബ് ശൃംഖലകള്‍ രാജ്യത്ത് നല്ലരീതിയില്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് മേഖലയിലെ 805 ലാബുകളും സ്വകാര്യമേഖലയിലെ 327 ലാബുകളും ഉള്‍പ്പെടെ 1132 ലാബുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങള്‍ ചുവടെ-റിയല്‍ ടൈം ആര്‍.ടി. പി.സി.ആര്‍ അധിഷ്ഠിത പരിശോധനാ ലാബുകള്‍: 603 (ഗവണ്‍മെന്റ്: 373 +  സ്വകാര്യം: 230)- ട്രൂനാറ്റ് അധിഷ്ഠിത പരിശോധന ലാബുകള്‍: 435 (ഗവണ്‍മെന്റ്: 400 +  സ്വകാര്യം: 35)- സി.ബി.എന്‍.എ.എ.ടി അധിഷ്ഠിത പരിശോധനാ ലാബുകള്‍: 94 (ഗവണ്‍മെന്റ്: 33 + സ്വകാര്യം: 61)കോവിഡ്-19വുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച എല്ലാ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ദയവുചെയ്ത് നിരന്തരമായ https://www.mohfw.gov.in/ and @MoHFW_INDIA.സന്ദര്‍ശിക്കുക.കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in  എന്നതിലും മറ്റ് സംശയങ്ങള്‍ ncov2019[at]gov[dot]in and @CovidIndiaSeva  ഈ വിലാസത്തിലും അയക്കാം.കോവിഡ്-19മായി ബന്ധപ്പെട്ട ഏതെങ്കിലും സംശയങ്ങള്‍ക്ക് ദയവുചെയ്ത് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ 91-11-23978046 അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ) ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും കോവിഡ്-19 മായി ബന്ധപ്പെട്ട നമ്പറുകള്‍-https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf  ലഭിക്കും

***



(Release ID: 1637601) Visitor Counter : 215