പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ന്റെ ഉദ്ഘാടന പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നായുള്ള 5000 പങ്കാളികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 08 JUL 2020 5:40PM by PIB Thiruvananthpuram

 

ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ന്റെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കും. 'ബി ദ് റിവൈവല്‍: ഇന്ത്യ ആന്‍ഡ് എ ബെറ്റര്‍ ന്യൂ വേള്‍ഡ്' എന്ന പ്രമേയത്തോടുകൂടിയ മൂന്നു ദിവസത്തെ വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ 30 രാജ്യങ്ങളില്‍നിന്നായി 5000 പേര്‍ പങ്കെടുക്കും. 75 സെഷനുകളിലായി ആഗോള തലത്തിലുള്ള 250 പ്രഭാഷകര്‍ അഭിസംബോധന ചെയ്യും. 
പങ്കെടുക്കുന്ന മറ്റു പ്രമുഖ പ്രസംഗകര്‍ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍, കേന്ദ്ര റെയില്‍വേ-വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി.മുര്‍മു, ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍, ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്‍ ജസ്റ്റര്‍ തുടങ്ങിയവരാണ്. 
മധു നടരാജ് പുതുമയാര്‍ന്ന 'ആത്മനിര്‍ഭര്‍ ഭാരത്' പ്രത്യേക പരിപാടി അവതരിപ്പിക്കും. സിത്താറിന്റെ കുലപതി രവിശങ്കറിന് നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ആദരാഞ്ജലിയായി അദ്ദേഹത്തിന്റെ മൂന്നു പ്രഗത്ഭ ശിഷ്യര്‍ കച്ചേരി അവതരിപ്പിക്കും. 

****



(Release ID: 1637500) Visitor Counter : 119