ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
രോഗമുക്തരുടെ എണ്ണം നാലുലക്ഷത്തിലേറെയായി
രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളതിനേക്കാള്‍ 1.65 ലക്ഷത്തോളം കൂടുതല്‍
Posted On:
05 JUL 2020 1:43PM by PIB Thiruvananthpuram
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗമുക്തര്‍ 4,09,082 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,856 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തരായത്.
രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,64,268 എണ്ണം അധികമായി. കോവിഡ് മുക്തി നിരക്ക് 60.77 ശതമാനമാണ്.
നിലവില്‍ 2,44,814 പേരാണ് ചികിത്സയിലുള്ളത്.
രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലുള്ളത് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്. അവയുടെ പട്ടിക ഇനി പറയുന്നു:
ക്രമനമ്പര്‍, സംസ്ഥാനം/കേന്ദ്രഭരണപ്രദേശം, രോഗമുക്തി നിരക്ക് ക്രമത്തില്‍
1 ചണ്ഡീഗഢ് - 85.9%
2 ലഡാക് - 82.2%
3 ഉത്തരാഖണ്ഡ് - 80.9%
4 ഛത്തീസ്ഗഢ് - 80.6%
5 രാജസ്ഥാന്‍ - 80.1%
6 മിസോറം - 79.3%
7 ത്രിപുര - 77.7%
8 മധ്യപ്രദേശ് - 76.9%
9 ഝാര്‍ഖണ്ഡ് - 74.3%
10 ബിഹാര്‍ - 74.2%
11 ഹരിയാന - 74.1%
12 ഗുജറാത്ത് - 71.9%
13 പഞ്ചാബ് - 70.5%
14 ഡല്‍ഹി - 70.2%
15 മേഘാലയ - 69.4%
16 ഒഡിഷ - 69.0%
17 ഉത്തര്‍പ്രദേശ് - 68.4%
18 ഹിമാചല്‍ പ്രദേശ് - 67.3%
19 പശ്ചിമ ബംഗാള്‍ - 66.7%
20 അസം - 62.4%
21 ജമ്മു കശ്മീര്‍ - 62.4%
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1100 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 786 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 314 ഉം ആണ്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 591 (ഗവണ്‍മെന്റ്: 368 + സ്വകാര്യമേഖല: 223)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 417 (ഗവണ്‍മെന്റ: 385 + സ്വകാര്യമേഖല: 32)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 92 (ഗവണ്‍മെന്റ: 33 + സ്വകാര്യം: 59)
'ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി പരിശോധനകളുടെ വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,48,934 സാമ്പിളാണ് പരിശോധിച്ചത്. ആകെ പരിശോധനകളുടെ എണ്ണം 97,89,066.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 'പൊതുവായതും മാനസികാരോഗ്യപരിപാലനത്തിനു പ്രത്യേകിച്ചുമുള്ള മാര്‍ഗനിര്‍ദേശരേഖ' പുറത്തിറക്കി. ഇത് ഈ ലിങ്കില്‍ ലഭിക്കും: https://www.mohfw.gov.in/pdf/MentalHealthIssuesCOVID19NIMHANS.pdf
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
*
(Release ID: 1636627)
Visitor Counter : 231
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu