ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
04 JUL 2020 5:10PM by PIB Thiruvananthpuram
രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.6 ലക്ഷത്തില്‍ അധികം
രോഗമുക്തിനിരക്ക് 60.81 ശതമാനം
95 ലക്ഷത്തിലേറെ സാമ്പിളുകൾ പരിശോധിച്ചു
ന്യൂ ഡൽഹി , ജൂലൈ 04, 2020
കോവിഡ് 19 രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു .
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,58,793 എണ്ണം അധികമായി.തന്മൂലം രോഗ മുക്തി നിരക്ക് 60.81 ശതമാനമായി ഉയർന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,335 പേരാണ് കോവിഡ്-19 രോഗമുക്തരായത്. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,94,226 ആണ്.
നിലവില്‍ 2,35,433 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
'ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി പരിശോധനകള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. രാജ്യത്തിതുവരെ 95 ലക്ഷത്തോളം പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,383 സാമ്പിളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്പിളുകള്‍- 95,40,132.
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1087 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 780 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 307 ഉം ആണ്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 584 (ഗവണ്‍മെന്റ്: 366 + സ്വകാര്യമേഖല: 218 )
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 412 (ഗവണ്‍മെന്റ 381 + സ്വകാര്യമേഖല: 31 )
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 91 (ഗവണ്‍മെന്റ: 33 + സ്വകാര്യം: 58 )
കോവിഡ് 19 നുമായി ബന്ധപ്പെട്ട ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോകോൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതുക്കി
വിശദവിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
https://www.mohfw.gov.in/pdf/UpdatedClinicalManagementProtocolforCOVID19dated03072020.pdf
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1636452)
Visitor Counter : 309
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu