പ്രധാനമന്ത്രിയുടെ ഓഫീസ്
കൊറിയന്‍ യുദ്ധത്തിന്‍ എഴുപതാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി കൊറിയന്‍ പ്രസിഡന്റിനും ജനതയ്ക്കും ആശംസകള്‍ നേര്‍ന്നു
Posted On:
25 JUN 2020 6:22PM by PIB Thiruvananthpuram
1950ല്‍ നടന്ന കൊറിയന്‍ യുദ്ധത്തിന്റെ 70ാം വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പിക്കുന്നതിനായി ജീവത്യാഗം ചെയ്ത ധീരഹൃദയര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
കൊറിയയിലെ സോളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രിയുെട വിഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കപ്പെട്ടു. ആര്‍.ഒ.കെ. മിനിസ്ട്രി ഓഫ് പാട്രിയറ്റ്‌സ് ആന്‍ഡ് വെറ്ററന്‍ അഫയേഴ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍.ഒ.കെ. പ്രസിഡന്റ് ശ്രീ. മൂണ്‍ ജെയിന്‍ അധ്യക്ഷത വഹിച്ചു. യുദ്ധത്തിനായുള്ള ആര്‍.ഒ.കെയുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സംഭാവന അനുസ്മരിച്ച പ്രധാനമന്ത്രി, 60 പാരാ ഫീല്‍ഡ് ആശുപത്രിയെ കുറിച്ചു പരാമര്‍ശിച്ചു. കാര്യക്ഷമമായ സേവനത്തിലൂടെ ആശുപത്രി, യുദ്ധവേളയില്‍ സൈനികര്‍ക്കും സാധാരണക്കാര്‍ക്കും അവശ്യ വൈദ്യസഹായമൊരുക്കി. പുനര്‍നിര്‍മാണത്തിലെ വിജയത്തിനും കഠിനാധ്വാനത്തിനും യുദ്ധത്തിന്റെ ചാരത്തില്‍നിന്നു മഹത്തായ രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തിനും പ്രധാനമന്ത്രി കൊറിയന്‍ ജനതയെ അഭിനന്ദിച്ചു. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ആര്‍.ഒ.കെ. ഗവണ്‍മെന്റിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രസിഡന്റ് മൂണിനൊപ്പം ആര്‍.ഒ.കെ. ദേശീയ പ്രതിരോധ മന്ത്രി, മറ്റു ക്യാബിനറ്റ് മന്ത്രിമാര്‍, യുദ്ധകാലത്ത് ആര്‍.ഒ.കെയ്ക്കു സഹായം നല്‍കിയ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, കൊറിയയിലെ വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
(Release ID: 1634409)
Visitor Counter : 256
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada