ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 25 JUN 2020 2:51PM by PIB Thiruvananthpuram


കേന്ദ്രസംഘം ഗുജറാത്തും മഹാരാഷ്ട്രയും തെലങ്കാനയും സന്ദര്‍ശിക്കും

കോവിഡ് പരിശോധന 75 ലക്ഷം കവിഞ്ഞു

രോഗമുക്തി നിരക്ക് 57.43 ശതമാനമായി ഉയര്‍ന്നു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ. ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമുള്ള ലാബുകളുടെ എണ്ണം 1007 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 734 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 273 ഉം ആണ്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 559 (ഗവണ്‍മെന്റ്: 359 + സ്വകാര്യമേഖല: 200)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 364 (ഗവണ്‍മെന്റ്: 343 + സ്വകാര്യമേഖല: 21)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 84 (ഗവണ്‍മെന്റ്: 32 + സ്വകാര്യ മേഖല: 52)

സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,07,871 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 75,60,782 സാമ്പിളുകളാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 13,012 പേര്‍ക്കു കോവിഡ്-19 രോഗം ഭേദമായി. ഇതുവരെ 2,71,696 പേരാണ് ആകെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 57.43 ശതമാനമായി വര്‍ധിച്ചു.

നിലവില്‍ 1,86,514 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

ഒരു ലക്ഷംപേരില്‍ 33.39 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ ഒരു ലക്ഷത്തില്‍ 120.21 പേര്‍ക്കാണ് കോവിഡ് ബാധ. കോവിഡ് മരണനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. ലക്ഷത്തില്‍ 1.06 മരണമാണ് ഇന്ത്യയില്‍. ആഗോള ശരാശരി 6.24 ആണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***


(Release ID: 1634251) Visitor Counter : 238