ധനകാര്യ മന്ത്രാലയം

രാജ്യത്തെ എംഎസ്എംഇകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കുമായുള്ള  ഗവണ്മെന്റ് പദ്ധതികൾ മികച്ച ഫലം കാണുന്നു 



അടിയന്തിര വായ്പ ലഭ്യതാ പദ്ധതിയിലൂടെ അനുവദിച്ചത്   79,000 കോടിയിലേറെ രൂപ

Posted On: 23 JUN 2020 2:43PM by PIB Thiruvananthpuram

 




ഭരണകൂടത്തിന്റെ  ഉറപ്പോടുകൂടിയ  അടിയന്തിര വായ്പ ലഭ്യതാ പദ്ധതിയ്ക്ക് കീഴിൽ രാജ്യത്തെ പൊതു-സ്വകാര്യ മേഖല ബാങ്കുകൾ 2020 ജൂണ്‍ 20 വരെ വരെ അനുവദിച്ചത് 79,000 കോടിയിലേറെ രൂപയുടെ വായ്പകൾ.ഇതിൽ 35,000  കോടി രൂപയിലേറെ വിതരണം ചെയ്തുകഴിഞ്ഞു.


എസ്ബിഐ , എച്ച്ഡിഎഫ്‌സി ബാങ്ക് , ബാങ്ക് ഓഫ് ബറോഡ , പിഎന്‍ബി  & കനറാ ബാങ്ക് എന്നീ ബാങ്കുകളാണ് പദ്ധതിക്ക് കീഴിൽ ഏറ്റവും കൂടുതൽ വായ്പകൾ ലഭ്യമാക്കിയിരിക്കുന്നത്.രാജ്യത്തെ 19 ലക്ഷം എംഎസ്എംഇകൾക്കും,മറ്റു വ്യാപാരികൾക്കും ലോക് ഡൗണിനു ശേഷം,തങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇത് സഹായകമായിട്ടുണ്ട്.ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി, എംഎസ്എംഇകൾക്കും ചെറുകിട വ്യാപാരികൾക്കും, 3 ലക്ഷം കോടിരൂപയുടെ അധിക വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.ഇത്തരം സ്ഥാപനങ്ങൾക്ക് തങ്ങളുടെ നിലവിലെ വായ്പയുടെ 20% വരെ അധിക സഹായമായി കുറഞ്ഞ പലിശയിൽ സ്വീകരിക്കാൻ അർഹതയുണ്ടാകും .

ഈ വര്‍ഷം   മാർച്ച് - ഏപ്രിൽ മാസങ്ങളിലായി പ്രഖ്യാപിച്ച  ആര്‍ബിഐയുടെ പ്രത്യേക പണലഭ്യത സൗകര്യത്തിന്  ( Special Liquidity Facility) കീഴിൽ,രാജ്യത്തെ എന്‍ബിഎഫ്‌സികൾ ,സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾ,ബാങ്കുകൾ എന്നിവർക്കായി SIDBI 10,220 കോടി രൂപയും  അനുവദിച്ചിരുന്നു.രാജ്യത്തെ എംഎസ്എംഇകൾ ,ചെറുകിടവായ്പ ആവശ്യമുള്ളവര്‍ എന്നിവർക്ക് പണം ലഭ്യമാക്കാനാണ് ഈ തുക വിനിയോഗിക്കുക.
         
ദേശീയ ഭവനനിർമ്മാണ ബാങ്ക് (NHB) തങ്ങളുടെ പരമാവധി തുകയായ 10,000 കോടി രൂപ രാജ്യത്തെ വിവിധ ഭവനനിർമ്മാണ സ്ഥാപനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.SIDBI യും  NHB  യും നൽകിയിരിക്കുന്ന ഈ സൗകര്യം, നേരത്തെ അനുവദിച്ച 30,000 കോടി രൂപയുടെ നിലവിലെ  പദ്ധതികൾക്ക് പുറമെയാണ്.

****


(Release ID: 1633671) Visitor Counter : 226