ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍



ഒരു ലക്ഷം പേരില്‍ ഏറ്റവും കുറഞ്ഞ മരണം ഇന്ത്യയില്‍

Posted On: 23 JUN 2020 1:50PM by PIB Thiruvananthpuram

 

ഒരു ലക്ഷം പേരുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും കുറവു കോവിഡ് മരണം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന. ജൂണ്‍ 22ന് പുറത്തിറക്കിയ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒരു ലക്ഷംപേരില്‍ ശരാശരി ഒരാളാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാല്‍, ആഗോള ശരാശരി ആറിരട്ടിയിലധികമാണ്. ലക്ഷത്തില്‍ 6.04 ആണ് മരണനിരക്ക്. യുകെയില്‍ ഇത് 63.13 ആണ്. സ്പെയിന്‍- 60.60, ഇറ്റലി-57.19, അമേരിക്ക- 36.30 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിരക്ക്.

രാജ്യത്ത് രോഗബാധിതരെ നേരത്തെ കണ്ടെത്തിയതും സമയബന്ധിതമായ പരിശോധന, നിരീക്ഷണം, ഫലപ്രദമായ ചികിത്സ, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍ എന്നിവ മരണനിരക്കു കുറയ്ക്കാന്‍ സഹായിച്ചു. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ രാജ്യത്തിന് തുണയായത്.

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.  ഇതുവരെ 2,48,189 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,994 പേര്‍ക്കു രോഗം ഭേദമായി. രോഗമുക്തി നിരക്ക് 56.38 ശതമാനമായി വര്‍ധിച്ചു.

നിലവില്‍ 1,78,014 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
 
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 726 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 266 ആയും (ആകെ 992) വര്‍ധിപ്പിച്ചു.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 553 (ഗവണ്‍മെന്റ്: 357 + സ്വകാര്യമേഖല: 196)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 361 (ഗവണ്‍മെന്റ്: 341 + സ്വകാര്യമേഖല: 20)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 78 (ഗവണ്‍മെന്റ്: 28 + സ്വകാര്യം: 50)

സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,87,223 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 71,37,716 സാമ്പിളുകളാണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***


(Release ID: 1633605) Visitor Counter : 230