ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
ഒരു ലക്ഷം പേരില്‍ എത്ര കോവിഡ് രോഗികളെന്ന് കണക്കാക്കുമ്പോള്‍ ഇന്ത്യയില്‍ കുറവ്
രോഗമുക്തരായവും രോഗമുള്ളവരും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചു
Posted On:
22 JUN 2020 1:12PM by PIB Thiruvananthpuram
ഒരു ലക്ഷം പേരില്‍ എത്ര കോവിഡ് രോഗികളെന്ന് കണക്കാക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ കേസുകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന ജൂണ്‍ 21ന് പുറത്തിറക്കിയ തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഉയര്‍ന്ന ജന സാന്ദ്രതയ്ക്കിടയിലാണ് ഈ നേട്ടം. ഒരു ലക്ഷം പേരില്‍ 30.04 ആണ് ഇന്ത്യയിലെ കോവിഡ് കേസുകള്‍. ആഗോള ശരാശരി ഇതിന്റെ മൂന്നിരട്ടിയില്‍ അധികമാണ്-114.67.
ഇതുവരെ 2,37,195 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,440 പേര്‍ക്കു രോഗം ഭേദമായി. രോഗമുക്തി നിരക്ക് 55.77 ശതമാനമായി.
നിലവില്‍ 1,74,387 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തരായവും രോഗമുള്ളവരും തമ്മിലുള്ള വിടവ് തുടര്‍ച്ചയായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ കണക്കുപ്രകാരം, ചികിത്സയിലുള്ളവരേക്കാള്‍ 62,808 എണ്ണം കൂടുതലാണ് രോഗമുക്തര്‍.
കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 723 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 262 ആയും (ആകെ 985) വര്‍ധിപ്പിച്ചു.
സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,43,267 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 69,50,493 സാമ്പിളുകളാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക്, https://www.mohfw.gov.in അല്ലെങ്കില്‍ @MoHFW_INDIA സന്ദര്‍ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]inഎന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
****
(Release ID: 1633301)
Visitor Counter : 272
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu