PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 21 JUN 2020 6:33PM by PIB Thiruvananthpuram

തീയതി: 21.06.2020

 

•    രാജ്യത്ത് രോഗമുക്തി നിരക്ക് 55.49 ശതമാനമായി മെച്ചപ്പെട്ടു. ഇതുവരെ 2,27,755 പേരാണ് കോവിഡ്-19 രോഗമുക്തി നേടിയത്.
•    കോവിഡ് മുക്തരുടെ എണ്ണം നിലവിലെ രോഗികളേക്കാള് 50,000-ത്തിലധികം
•    ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവിയിൽ സ്വീകരിച്ച ക്രിയാത്മക സമീപനം ഫലം കാണുന്നു. കോവിഡ് 19 വളർച്ച നിരയ്ക്ക് 1.02 ശതമാനമായി കുറഞ്ഞു . കേസുകളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസം 78  ആയി മെച്ചപ്പെട്ടു
•    ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ആഘോഷിച്ചു
•    അന്താരാഷ്ട്ര യോഗ ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു; യോഗ കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ ശക്തി ഉത്തേജിപ്പിക്കുന്നു: പ്രധാനമന്ത്രി
•    കോവിഡ് മഹാമാരി ജനങ്ങൾക്കിടയിൽ സൃഷ്ഠിച്ചിരിക്കുന്ന പിരിമുറുക്കങ്ങൾക്കുള്ള ഉത്തമപരിഹാരമായി മാറാൻ യോഗയ്ക്ക് സാധിക്കുമെന്ന്  ഉപരാഷ്ട്രപതി

 

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.

 

 

Image

 

 

 

 

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.  ഇതുവരെ 2,27,755 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,925 പേര്‍ക്കു രോഗം ഭേദമായി. രോഗമുക്തി നിരക്ക് 55.49 ശതമാനമായി വര്‍ധിച്ചു.

 

നിലവില്‍ 1,69,451 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.ഇന്നത്തെ കണക്കുപ്രകാരം, ചികിത്സയിലുള്ളവരേക്കാള്‍ 58,305 എണ്ണം കൂടുതലാണ് രോഗമുക്തര്‍. കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 722 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 259 ആയും (ആകെ 981) വര്‍ധിപ്പിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633103

 

 

ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവിയിൽ സ്വീകരിച്ച ക്രിയാത്മക സമീപനം ഫലം കാണുന്നു. കോവിഡ് 19 വളർച്ച നിരയ്ക്ക് 1.02 ശതമാനമായി കുറഞ്ഞു . കേസുകളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസം 78  ആയി മെച്ചപ്പെട്ടു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1633177

 

ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ആഘോഷിച്ചു

 

ആറാമത് അന്താരാഷ്ട്ര യോഗാ ദിനം, ഇലക്ട്രോണിക് , ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ഉത്സാഹപൂർവ്വം ആഘോഷിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ കുടുംബ ബന്ധം ശക്തിപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. യോഗ, കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങളെയും പരസ്പരം ചേർത്തു നിർത്തുന്നതായി അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെയാണ് ഈ വർഷത്തെ ദിനാചരണ സന്ദേശമായി 'കുടുംബത്തോടൊപ്പം യോഗ' എന്ന ആശയം സ്വീകരിച്ചതെന്നും ശ്രീ മോദി പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1633131

 

 

അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1633208

 

 

അന്താരാഷ്ട്ര യോഗ ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു;യോഗ കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ ശക്തി ഉത്തേജിപ്പിക്കുന്നു: പ്രധാനമന്ത്രി

 

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫന്‍സ് വഴി രാജ്യത്തെ അഭിസംബോധന ചെയ്തു. ഐക്യദാര്‍ഢ്യത്തിന്റെ ദിനമാണു  അന്താരാഷ്ട്ര യോഗ ദിനമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു പ്രാപഞ്ചിക സാഹോദര്യത്തിന്റെ ദിനമാണ്. കോവിഡ്- 19 ഉയര്‍ത്തുന്ന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ നിമിത്തം ഈ വര്‍ഷം രാജ്യാന്തര യോഗ ദിനം ഇലക്ട്രോണിക്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ആചരിക്കുന്നത്.ജനങ്ങള്‍ വീടുകളില്‍ കുടുംബാംഗങ്ങളുമായി ചേര്‍ന്നു യോഗ  പരിശീലിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.യോഗ നമ്മെ ഒരുമിപ്പിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1633096

 

 

ഓൺലൈൻ പാഠ്യപദ്ധതിയിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു

 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ പഠന ക്ളാസുകളിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള ഉത്തമമാർഗങ്ങളിലൊന്നാണ് യോഗ.അന്താരാഷ്ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തിൽ SPIC MACAY സംഘടിപ്പിച്ച ഡിജിറ്റൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിനു നൽകിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവർത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1633100

 

2020 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ആശംസകൾ നേർന്നു

 

അന്താരാഷ്ട്ര യോഗാ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജനങ്ങൾക്ക് ആശംസകൾ നേർന്നു.സന്ദേശത്തിൽ ശ്രീ അമിത് ഷാ പറഞ്ഞു: യോഗ എന്നത് ശാരീരിക ആരോഗ്യം സംരക്ഷിക്കൽ മാത്രമല്ല, മനസും ശരീരവും, പ്രവൃത്തിയും ചിന്തയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംതുലനം പാലിക്കാനുള്ള മാധ്യമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1633102

 

 

 

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർക്കൊപ്പം അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കാളിയായി

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർക്കൊപ്പം സ്വവസതിയിൽ ആറാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കാളിയായി.ശ്രീ നഖ്വി നിരവധി വർഷങ്ങളായി യോഗ അഭ്യസിക്കുന്നുണ്ട്. ഏതു പ്രായത്തിൽപ്പെട്ടവർക്കും യോഗ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.ലോക ആരോഗ്യത്തിന്റെ കിരീടമായി ഇപ്പോൾ യോഗ മാറി. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഇന്ത്യയുടെ സംസ്കാരം ലോക ജനതയുടെ ആരോഗ്യത്തിന്റെ പ്രഭവ കേന്ദ്രമായി തെളിയിക്കപ്പെടുന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമ്മർദ്ദവും മലിനീകരണവും മൂലം മനുഷ്യ മനസും ശരീരവും കഷ്ടതയനുഭവിക്കുന്ന ഈ ഘട്ടത്തിൽ യോഗയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും ശ്രീ നഖ്വി ചൂണ്ടിക്കാട്ടി.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1633161

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Image

 

 



(Release ID: 1633214) Visitor Counter : 259