ധനകാര്യ മന്ത്രാലയം
രാജ്യത്തെ കോവിഡ്-19പ്രതിരോധത്തിനായി ഇന്ത്യാ ഗവൺമെന്റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും 75കോടി ഡോളറിൻറെ കരാർ ഒപ്പുവച്ചു
Posted On:
19 JUN 2020 6:20PM by PIB Thiruvananthpuram
കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന പാവങ്ങളെയും ദുർബലവിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളെയും ശാക്തീകരിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും (എ.ഐ.ഐ.ബി.)75കോടി ഡോളറിൻറെ “കോവിഡ്-19ആക്റ്റീവ് റെസ്പോൺസ് ആന്റ് എക്സ്പെന്റിച്ചർ സപ്പോർട്ട് പ്രോഗ്രാം” ഒപ്പുവച്ചു.
ഇന്ത്യാ ഗവൺമെന്റിനു വേണ്ടി ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ സമീർ കുമാർ ഖാരെയും, എ.ഐ.ഐ.ബി.യെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ(ആക്ടിംഗ്) ശ്രീ രജത് മിശ്രയുമാണ് കരാറിൽ ഒപ്പു വച്ചത്.
കോവിഡ്-19 എമർജൻസി റെസ്പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കായി നേരത്തെ അനുവദിച്ച 50കോടി ഡോളർ വായ്പയ്ക്ക് പുറമെ, കോവിഡ്-19 പ്രതിസന്ധി നേരിടാൻ എ.ഐ.ഐ.ബി.അനുവദിക്കുന്ന രണ്ടാമത്തെ വായ്പയാണ് ഇത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, കൃഷിക്കാർ, ആരോഗ്യ പ്രവർത്തകർ, സ്ത്രീകൾ, സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ, വിധവകൾ, അംഗപരിമിതര്‍, മുതിർന്ന പൗരന്മാർ,കുറഞ്ഞ വേതനം ലഭിക്കുന്നവർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവരായിരിക്കും പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കൾ.
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും (എ.ഐ.ഐ.ബി.) ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും (എ.ഡി.ബി)225 കോടി ഡോളറാണ് പദ്ധതിക്ക് നൽകുന്ന ധനസഹായം. ഇതിൽ 75കോടി ഡോളർ എ.ഐ.ഐ.ബിയും150 കോടി ഡോളർ എ.ഡി.ബിയും നൽകും.
ധനമന്ത്രാലത്തിന്റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങളായിരിക്കും പദ്ധതി നടപ്പാക്കുക
(Release ID: 1632699)
Visitor Counter : 336
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu