പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്രാമീണ ഇന്ത്യയിലെ ഉപജീവന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദി ജൂണ്‍ 20 ന് ഗരീബ് കല്യാണ്‍ റോസ്‌ഗർ അഭിയാന്‍ ഉദ്ഘാടനം ചെയ്യും
Posted On:
18 JUN 2020 9:24AM by PIB Thiruvananthpuram
ന്യൂഡല്‍ഹി, ജൂണ്‍ 18,2020:
ഗ്രാമീണ ജനതയ്ക്കും തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്കും ഉപജീവനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി ഗരീബ് കല്യാൺ റോസ്ഗാർ യോജന എന്ന പേരിൽ ബൃഹത്തായ ഒരു പൊതുമരാമത്ത് തൊഴിൽ പദ്ധതിക്ക് തുടക്കമിടാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു.
2020 ജൂണ്‍ 20 ന് രാവിലെ 11 ന് ബീഹാര്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിര്‍വഹിക്കും. ബീഹാറിലെ ഖഗാരിയ ജില്ലയിലെ ബെലാദുര്‍ ബ്ലോക്കിൽ തെലിഹാർ ഗ്രാമത്തിൽ നിന്നാണ് അഭിയാന്‍ സമാരംഭിക്കുക. മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ കേന്ദ്രമന്ത്രിമാരും വെര്‍ച്വല്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലുള്ള ഗ്രാമങ്ങള്‍ കോമണ്‍ സര്‍വീസ് സെന്ററുകളിലൂടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലൂടെയും ഈ പരിപാടിയില്‍ ചേരും. കൊവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങ്.
125 ദിവസത്തെ ഈ പ്രചാരണം മിഷന്‍ മോഡിലാണു നടത്തുക. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു വശത്ത് തൊഴില്‍ നല്‍കുന്നതിനും മറുവശത്ത് രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 25 വ്യത്യസ്ത ജോലികള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ ചെലവ് 50,000 കോടി രൂപയാണ്.
ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍,ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ 27 ആസ്പിരേഷനൽ ജില്ലകള്‍ ഉള്‍പ്പെടെ 25,000 ത്തിലധികം കുടിയേറ്റ തൊഴിലാളികളുള്ള 116 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം കുടിയേറ്റ തൊഴിലാളികളില്‍ മൂന്നില്‍ രണ്ടും ഈ ജില്ലകളിലാണുള്ളത്.
(Release ID: 1632318)
Visitor Counter : 324
Read this release in:
Urdu
,
English
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada