ആയുഷ്
''വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ” : 2020 ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായി ആയുഷ് മന്ത്രാലയത്തിൻ്റെ പ്രചാരണമൊരുങ്ങുന്നു
Posted On:
16 JUN 2020 1:13PM by PIB Thiruvananthpuram
നിലവിലെ COVID-19 പകർച്ചവ്യാധി സാഹചര്യം, ദൈനംദിന പ്രവർത്തനങ്ങളിലെ മാന്ദ്യം, ആളുകളുടെ പ്രവർത്തന നിയന്ത്രണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിലെ ഊന്നൽ യോഗയുടെ ആരോഗ്യം കെട്ടിപ്പടുക്കൽ, സമ്മർദ്ദം കുറയ്ക്കൽ വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ്.
ഇതിൻ്റെ ഭാഗമായി, ആയുഷ് മന്ത്രാലയം ഒരു പരിശീലകന്റെ നേതൃത്വത്തിലുള്ള സെഷൻ സംഘടിപ്പിക്കുന്നു. ആളുകൾക്ക് പിന്തുടരുന്നതിനും പരിശീലിക്കാനും ഇത് ദൂരദർശനിൽ ജൂൺ 21 ന് രാവിലെ 6:30 ന് സംപ്രേഷണം ചെയ്യും.
പുതിയ സാഹചര്യത്തിൽ,
ആരോഗ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും യോഗ ദിനത്തിൽ വീട്ടിൽ യോഗ ചെയ്യുക എന്നതിനുമാണ് പ്രാധാന്യം. ആയുഷ് മന്ത്രാലയം ഇതിനെ പിന്തുണയ്ക്കുന്നു, “വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ” എന്ന വിഷയം അതിന്റെ അന്താരാഷ്ട്ര യോഗാ ദിന പ്രവർത്തനങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ വർഷവും ജൂൺ 21 ആണ്അന്താരാഷ്ട്ര യോഗാ ദിനമായി (IDY) ആചരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമായി അംഗീകരിച്ച് മുൻ വർഷങ്ങളിൽ പൊതുജനങ്ങൾ ഈ ദിനത്തെ വലിയ തോതിലാണു സ്വീകരിച്ചത്.
45 മിനിറ്റ് കോമൺ യോഗ പ്രോട്ടോക്കോൾ (സിവൈപി) ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള യോഗ പ്രോഗ്രാമുകളിലൊന്നാണ്.തുടക്കം മുതൽ ഐഡിവൈയുടെ പ്രധാന ഭാഗമാണ് ഇത്. ജനങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സുരക്ഷിതമായ പരിശീലനങ്ങൾ ഉൾപ്പെട്ട ഇത് പ്രമുഖ യോഗ ഗുരുക്കന്മാരുടേയും വിദഗ്ധരുടേയും ഒരു സംഘമാണ് വികസിപ്പിച്ചത്.
ദിവസവും വീട്ടിൽ തന്നെ പരിശീലിക്കാൻ കഴിയും. യോഗ പോർട്ടൽ, സമൂഹമാധ്യമങ്ങൾ
ടെലിവിഷൻ എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള വിഭവങ്ങൾ ഉപയോഗിച്ച് പൊതുവായ യോഗ പ്രോട്ടോക്കോൾ പഠിക്കാൻ ആയുഷ് മന്ത്രാലയം ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
2020 ജൂൺ 11 മുതൽ രാവിലെ 08:00 മുതൽ രാവിലെ 08:30വരെ ഡി ഡി ഭാരതിയിൽ യോഗ പ്രോട്ടോക്കോളിന്റെ പ്രക്ഷേപണം പ്രസാർ ഭാരതി ആരംഭിച്ചു. ഈ പ്രോഗ്രാം ആയുഷ് മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജുകളിലും
ലഭ്യമാണ്. ഇലക്ട്രോണിക് മാധ്യമത്തിലൂടെ ഓഡിയോ-വിഷ്വൽ പ്രകടനത്തിന്റെ സഹായത്തോടെ പൊതു യോഗ പ്രോട്ടോക്കോൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. വ്യത്യസ്ത യോഗാസനങ്ങൾ അവതരിപ്പിക്കുന്ന ഹ്രസ്വ വീഡിയോ ക്ലിപ്പുകൾ പോസ്റ്റുചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്
ആകർഷകമായ സമ്മാനങ്ങളുള്ള ഒരു വീഡിയോ മത്സരവും (മൈ ലൈഫ് മൈ യോഗ വീഡിയോ ബ്ലോഗിംഗ് മത്സരം) സംഘടിപ്പിക്കുന്നുണ്ട്
****
(Release ID: 1631900)
Visitor Counter : 350
Read this release in:
Bengali
,
Odia
,
Telugu
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Tamil