PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 14.06.2020

Posted On: 14 JUN 2020 7:08PM by PIB Thiruvananthpuram

 

ഇതുവരെ:


·    കോവിഡ് 19: രാജ്യത്ത് രോഗമുക്തി നിരക്ക് 50 ശതമാനം കടന്നു; ഇതുവരെരോഗം ഭേദമായത് 1,62,378 പേര്‍ക്ക്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8049 പേര്‍ക്കു രോഗമുക്തി.
·    കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ദേശീയതലത്തിലെ സ്ഥിതിയും തയ്യാറെടുപ്പുകളും അവലോകനം ചെയ്ത് പ്രധാനമന്ത്രിയും മന്ത്രിമാരുംഉദ്യോഗസ്ഥരും
·    ഡല്‍ഹിയിലെസ്ഥിതിഅവലോകനം ചെയ്ത്‌കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം; കോവിഡ് 19 പരിശോധന രണ്ടുദിവസത്തിനുള്ളില്‍ ഇരട്ടിയുംആറുദിവസത്തിനുള്ളില്‍മൂന്നിരട്ടിയുമാക്കും.
·    അടിയന്തിരഘട്ടങ്ങളില്‍നിയന്ത്രിതമായ തോതില്‍ ഉപയോഗിക്കുന്നതിന് റെംഡെസിവിര്‍മരുന്ന്ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്ആരോഗ്യമന്ത്രാലയം.

 

 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള നിലവിലെകോവിഡ് - 19 കണക്കുകള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8049 പേര്‍രോഗമുക്തരായതോടെഇന്ത്യയിലെ കോവിഡ്-19 രോഗമുക്തിനിരക്ക് 50 ശതമാനം കടന്നു.  ആകെ 1,62,378 പേര്‍ രാജ്യത്ത്‌രോഗമുക്തി നേടി.  നിലവിലെരോഗമുക്തി നിരക്ക് 50.60%. കോവിഡ്-19 ബാധിച്ചവരില്‍ പകുതി പേരുംരോഗത്തില്‍ നിന്ന്മുക്തരായെന്ന്ഇത്‌സൂചിപ്പിക്കുന്നു. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631516

കോവിഡ് 19 സംബന്ധിച്ച പുതിയവിവരങ്ങള്‍: റെംഡിസിവിറിന്റെസ്ഥിതി
കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുതുക്കിയമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. റെംഡിസിവിര്‍ എന്ന മരുന്ന് അടിയന്തിര ഘട്ടങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631509

രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികള്‍ പ്രധാനമന്ത്രി ഉന്നതതലയോഗത്തില്‍വിലയിരുത്തി
കോവിഡ്മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദേശീയതലത്തില്‍സ്വീകരിച്ച മുന്നൊരുക്കങ്ങളുംചര്‍ച്ചയായി. ഡല്‍ഹിഉള്‍പ്പെടെയുള്ളവിവിധസംസ്ഥാനങ്ങളിലെയുംകേന്ദ്രഭരണ പ്രദേശങ്ങളിലെയുംസ്ഥിതിഗതികളുംയോഗത്തില്‍ ചര്‍ച്ച ചെയ്തു. 

 

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631414

കോവിഡ് 19: ഡല്‍ഹിയിലെസാഹചര്യംകേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാഅവലോകനം ചെയ്തു
ഡല്‍ഹിയിലെവിവിധആശുപത്രികളില്‍കോവിഡ്‌രോഗികള്‍ക്കായുള്ളകിടക്കകളുടെ എണ്ണക്കുറവ് പരിഗണിച്ച് 8000 കിടക്കകള്‍സജ്ജമാക്കിയ, എല്ലാചികിത്സാസൗകര്യങ്ങളുമുള്ള 500 റെയില്‍വേകോച്ചുകള്‍ഡല്‍ഹിഗവണ്‍മെന്റിന് അടിയന്തരമായികൈമാറുമെന്ന്അദ്ദേഹംഅറിയിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631553

കാര്‍ഷികമേഖലയില്‍സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റെആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ്‌കേന്ദ്ര കൃഷിമന്ത്രി ശ്രീ. നരേന്ദ്ര സിങ്‌തോമര്‍
ഇത് കാര്‍ഷിക മേഖലയ്ക്ക് അഭിവൃദ്ധിയുണ്ടാക്കുമെന്നും രാജ്യത്ത് സ്വയംപര്യാപ്തതയും സമൃദ്ധിയും വര്‍ധിക്കാന്‍ ഇടയാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631442

ഭാഭാആറ്റോമിക്‌റിസര്‍ച്ച്‌സെന്ററില്‍ഉയര്‍ന്നനിലവാരമുള്ളതുംചെലവ്കുറഞ്ഞതുമായമുഖാവരണങ്ങള്‍ വികസിപ്പിച്ചെടുത്തതായിഡോ. ജിതേന്ദ്ര സിങ്
മുംബൈയിലെ ഭാഭാആറ്റോമിക്‌റിസര്‍ച്ച്‌സെന്ററിലാണ് (ബി.എ.ആര്‍.സി.)ഉയര്‍ന്ന നിലവാരമുള്ള മുഖാവരണംവികസിപ്പിച്ചെടുത്തത്. എച്ച്.ഇ.പി.എ ഫില്‍റ്റര്‍ ഉപയോഗിച്ചാണ്‌ചെലവു കുറഞ്ഞ മാസ്‌ക്‌വികസിപ്പിച്ചെടുത്തതെന്ന് കേന്ദ്രസഹമന്ത്രി വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631440

***
 

 



(Release ID: 1631612) Visitor Counter : 236