ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 രോഗമുക്തി നിരക്ക് 49.95 %  ആയി

Posted On: 13 JUN 2020 4:26PM by PIB Thiruvananthpuramന്യൂഡല്‍ഹി; 2020 ജൂണ്‍ 13


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,135 കോവിഡ് രോഗികള്‍ക്ക് രോഗം ഭേദമായി. ഇതോടെ ഇതിനകം 1,54,329 പേര്‍ക്ക് കോവിഡ്-19 ല്‍ നിന്നും മുക്തിനേടാനായി. കോവിഡ്-19 രോഗികള്‍ക്കിടയിലുള്ള രോഗശമന നിരക്ക് 49.95%മാണ്. ഇപ്പോള്‍ മൊത്തം 1,45,779 രോഗികളാണ് ഉളളത്. ഇവരൊക്കെ കര്‍ശന നിരീക്ഷണത്തിലുമാണ്.

രോഗബാധയുണ്ടായവരില്‍ നോവല്‍ കൊറോണാ വൈറസ് കണ്ടെത്തുന്നതിനുള്ള ഐ.സി.എം.ആറിന്റെ പരിശോധനാ ശേഷി നിരന്തരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 642 ആയി വര്‍ദ്ധിപ്പിക്കുകയും സ്വകാര്യലാബുകളുടെ എണ്ണം 243 (മൊത്തം 885) ആയി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,43,737 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ മൊത്തം 55,07,182 സാമ്പിളുകള്‍ പരിശോധിച്ചു.

കോവിഡ് പരിപാലനത്തിനുള്ള ക്ലിനിക്കല്‍ മാനേജ്‌മെന്റ് മാനദണ്ഡം മന്ത്രാലയം പുതുക്കിയിട്ടുണ്ട്. ഇത്  https://www.mohfw.gov.in/pdf/ClinicalManagementProtocolforCOVID19.pdf എന്ന സൈറ്റില്‍ ലഭിക്കും.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ
കോവിഡ്-19ന്റെ ചികിത്സാ തീവ്രതയില്‍ അധിഷ്ഠിതമായി തീവ്രമല്ലാത്തത്, ഇടത്തരം , തീവ്രം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.  തീവ്രതയുടെ ഈ മൂന്ന് ഘട്ടത്തിലും രോഗ പ്രതിരോധവും നിയന്ത്രണ നടപടികളും പ്രത്യേകം പ്രതിപാദിച്ചിട്ടുമുണ്ട്. രോഗികളുടെ ഒരു പ്രത്യേക ഉപഗ്രൂപ്പിന് വേണ്ട ചികിത്സാപരമായ നിരീക്ഷണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്.

ആധികാരികമായ പുതിയ വിവരങ്ങള്‍ക്കും കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ദയവായി നിരന്തരം  https://www.mohfw.gov.in/ and @MoHFW_INDIA സന്ദര്‍ശിക്കുക.

കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in     ലും മറ്റ് അന്വേഷണങ്ങള്‍ക്ക്  ncov2019@gov.in മെയിലിലും @CovidIndiaSeva  യിലും ബന്ധപ്പെടണം.
കോവിഡ്-19 മായി ബന്ധപ്പെട്ട  അന്വേഷണങ്ങൾക്ക് ദയവായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ  +91-11-23978046 or 1075 (Toll-free).     ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക. സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കോവിഡ്-19 ഹെല്‍പ്പ്‌ലൈന്‍ നമ്പറുകൾ https://www.mohfw.gov.in/pdf coronvavirushelplinenumber.pdf . ലഭ്യമാണ്.  

 (Release ID: 1631393) Visitor Counter : 13