പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രധാനമന്ത്രി ഡോ. തോംഗ്ലൗന്‍ ശിശൗലിത്തും ഫോണില്‍ സംസാരിച്ചു

प्रविष्टि तिथि: 12 JUN 2020 8:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രധാനമന്ത്രി ഡോ. തോംഗ്ലൗന്‍ ശിശൗലിത്തും ഫോണില്‍ സംസാരിച്ചു. 
കോവിഡ്- 19 മഹാവ്യാധി ആഗോള തലത്തില്‍ പടരുന്നതു നിമിത്തമുള്ള ആരോഗ്യ, സാമ്പത്തിക വെല്ലുവിളുകള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ലാവോസില്‍ രോഗം പടരാതിരിക്കാന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 
കോവിഡാന്തര ലോകത്തിനായി തയ്യാറെടുക്കാന്‍ രാജ്യാന്തര സഹകരണവും മികച്ച മാതൃകകളും അനുഭവങ്ങളും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. 
ലാവോസുമായി ഇന്ത്യക്കുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. വാറ്റ് ഫൗവിലെ ലോക പൈതൃക കേന്ദ്രം പുനരുദ്ധരിക്കുന്നതില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചു. ലാവോസിന്റെ വികസന പദ്ധതികളിലും ശേഷിവര്‍ധനയിലും സ്‌കോളര്‍ഷിപ്പിലും ഇന്ത്യ നല്‍കിവരുന്ന പിന്‍തുണയ്ക്ക് ലാവോ പ്രധാനമന്ത്രി നന്ദി അറിയിച്ചു. 
ഇന്ത്യയുടെ അയല്‍പക്കം വിപുലപ്പെടുത്തുന്നതില്‍ വിലപ്പെട്ട പങ്കാളിയായ ലാവോ പി.ഡി.ആറുമായി വികസന പങ്കാളിത്തം തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. 

(रिलीज़ आईडी: 1631297) आगंतुक पटल : 339
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada