ധനകാര്യ മന്ത്രാലയം
നിയമവും നടപടിക്രമവുമായി ബന്ധപ്പെട്ട ജിഎസ്ടി കൗണ്‍സിൽ യോഗത്തിലെ ശുപാര്‍ശകള്‍
Posted On:
12 JUN 2020 4:08PM by PIB Thiruvananthpuram
നാല്‍പതാമത് ജിഎസ്ടി കൗണ്‍സില് യോഗം കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്നു.
യോഗത്തില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ. അനുരാഗ് ഠാക്കൂര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍, ധനകാര്യ മന്ത്രാലയത്തിലെയും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നിയമത്തിലും നടപടിക്രമങ്ങളിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ ഇനിപ്പറയുന്ന ശുപാര്‍ശകള്‍ നല്‍കി.
വ്യാപാരത്തിനു സൗകര്യമൊരുക്കുന്ന നടപടികള്‍:
വൈകിയതിനുള്ള പിഴ കുറയ്ക്കല്‍:
റിട്ടേണ്‍ ഫയലിങ്ങില്‍ കെട്ടിക്കിടക്കുന്നവ തീര്‍പ്പാക്കുന്ന നടപടിയെന്ന നിലയില്‍, 2017 ജൂലൈ മുതല്‍ 2020 ജനുവരി വരെയുള്ള നികുതി കാലയളവിലെ തയ്യാറാക്കാത്ത ഫോം ജിഎസ്ടിആര്‍-3 ബിയുടെ അവസാന ഫീസ് താഴെപ്പറയുന്ന പ്രകാരം കുറയ്ക്കുകയോ എഴുതിത്തള്ളുകയോ ചെയ്യും:
നികുതി ബാധ്യതയില്ലെങ്കില്‍ വൈകുന്നതിനു പിഴ ഇല്ല. നികുതി ബാധ്യതയുണ്ടെങ്കില്‍ വൈകുന്നതിനുള്ള പരമാവധി പിഴ ഒരു റിട്ടേണിന് 500 രൂപ. 01.07.2020 മുതല്‍ 30.09.2020 വരെ നല്‍കിയിട്ടുള്ള എല്ലാ ജിഎസ്ടിആര്‍ -3 ബി റിട്ടേണുകള്‍ക്കും വൈകല്‍ പിഴയില്‍ ഈ നിരക്ക് ബാധകമാണ്.
2020 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ചെറുകിട നികുതിദായകര്‍ക്ക് കൂടുതല്‍ ആശ്വാസം: നികുതി കാലയളവ്:
ചെറുകിട നികുതിദായകര്‍ക്ക് (മൊത്തം വിറ്റുവരവ് 5 കോടി വരെ), 2020 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന സപ്ലൈകള്‍ക്കായി, നിര്‍ദ്ദിഷ്ട തീയതികള്‍ക്കപ്പുറത്ത് ഈ മാസങ്ങളില്‍ റിട്ടേണ്‍ വൈകി നല്‍കുന്നതിനുള്ള പലിശ നിരക്ക് 30.09.2020 വരെ പ്രതിവര്‍ഷം 18% ല്‍ നിന്ന് 9% ആയി കുറച്ചിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ മാസങ്ങളില്‍, ചെറിയ നികുതിദായകരില്‍ നിന്ന് ദുരിതാശ്വാസത്തിനു വിജ്ഞാപനം ചെയ്യപ്പെട്ട തീയതികള്‍ വരെ (2020 ജൂലൈ 6 വരെ സ്തംഭിച്ചതിന്) ഒരു പലിശയും ഈടാക്കില്ല, അതിനുശേഷം 30.09.2020 വരെ 9% പലിശ ഈടാക്കും
ചെറുകിട നികുതിദായകര്‍ക്ക് തുടര്‍ന്നുള്ള നികുതി കാലയളവിലേക്കുള്ള ആശ്വാസം (മെയ്, ജൂണ്‍, ജൂലൈ 2020):
കോവിഡ്-19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍, നികുതി ദായകരില്‍ മൊത്തം വിറ്റുവരവ് 5 കോടി വരെയുള്ളവര്‍ക്ക് 2020 മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന വിതരണത്തിനുള്ള ഫോം ജിഎസ്ടിആര്‍ -3 ബി 2020 സെപ്റ്റംബറോടെ നല്‍കുമെങ്കില്‍ വൈകിയതിനുള്ള ഫീസ്, പലിശ എന്നിവ എഴുതിത്തള്ളും. (തീയതികള്‍ പിന്നീട് വിജ്ഞാപനം ചെയ്യും).
റജിസ്‌ട്രേഷന്‍ റദ്ദാക്കക്കിയതു പിന്‍വലിക്കുന്നതിതിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒറ്റത്തവണ ദീര്‍ഘിപ്പിക്കല്‍
റദ്ദാക്കിയ ജിഎസ്ടി റജിസ്‌ട്രേഷനുകള്‍ യഥാസമയം പുന:സ്ഥാപിക്കാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് അവസരം നല്‍കുന്നതിന്, റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു റദ്ദാക്കല്‍
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം 12.06.2020 വരെ റജിസ്‌ട്രേഷന്‍ റദ്ദാക്കിയ എല്ലാ കേസുകളിലും 30.09.2020ലേക്ക് നീട്ടി. സിജിഎസ്ടി ആക്റ്റ് 2017, ഐജിഎസ്ടി ആക്ട് 2017 എന്നിവ ഭേദഗതി ചെയ്യുന്ന 2020ലെ ധനകാര്യ നിയമത്തിലെ ചില വകുപ്പുകള്‍ 30.06.2020 മുതല്‍ പ്രാബല്യത്തില്‍ വരുന്നതായിരിക്കും.
****
(Release ID: 1631221)
Visitor Counter : 285
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu