ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 10 JUN 2020 4:20PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 10, 2020


കഴിഞ്ഞ 24 മണിക്കൂറിനിടെ 5,991 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,35,205 ആയി. 1,33,632 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതാദ്യമായാണ് രോഗമുക്തി നേടിയവരുടെ എണ്ണം, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാകുന്നത്. 48.88 ശതമാനം ആണ് രാജ്യത്തെ രോഗമുക്തിനിരക്ക്.

ICMR നടത്തുന്ന രോഗപരിശോധനകളുടെ എണ്ണം അൻപത് ലക്ഷം പിന്നിട്ടു. ഇന്നുവരെ നടത്തിയത്
50,61,332 പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,216 സാമ്പിളുകളാണ് ICMR പരിശോധിച്ചത്. കോവിഡ് പരിശോധന സൗകര്യമുള്ള ഗവണ്മെന്റ് ലാബുകൾ 590 ആയും, സ്വകാര്യലാബുകൾ 233 ആയും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ, രാജ്യത്ത് കോവിഡ് സാമ്പിൾ പരിശോധനാ സൗകര്യമുള്ള ലാബുകളുടെ എണ്ണം 823 ആയി.


മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മേഖലയിൽ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിൽ, സംസ്ഥാന ആരോഗ്യവകുപ്പുകൾക്കും മുൻസിപ്പൽ ആരോഗ്യ ഉദ്യോഗസ്ഥർക്കും ആവശ്യമായ സാങ്കേതികസഹായം അടക്കമുള്ളവയ്ക്കായി പ്രത്യേക കേന്ദ്രസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മേഖലയിൽ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി, സംഘാംഗങ്ങൾ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഈ നഗരങ്ങൾ സന്ദർശിക്കുന്നതാണ്. തങ്ങൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്, സംഘങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പിനും, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും ദിവസേനെ റിപ്പോർട്ടുകളും സമർപ്പിക്കും. അടിയന്തിര ശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ അതിനെപ്പറ്റിയും ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ കൈമാറും. തങ്ങളുടെ സന്ദർശനം പൂർത്തിയാകുന്നതിനു മുൻപായി, അതുവരെയുള്ള കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങിയ റിപ്പോർട്ടും കേന്ദ്രസംഘങ്ങൾ സമർപ്പിക്കുന്നതാണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും ,പുതിയതുമായ വിവരങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ:

https://www.mohfw.gov.in/ ,  @MoHFW_INDIA.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും, മറ്റു സംശയങ്ങൾ ncov2019[at]gov[dot]in, @CovidIndiaSeva എന്നിവയിലും ഉന്നയിക്കാവുന്നതാണ്‌.


കോവിഡ് -19 മായി ബന്ധപ്പെട്ട ഏത് സംശയത്തിനും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ : +91-11-23978046 ലോ, 1075 ലോ വിളിക്കൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്സൈറ്റിലും ലഭ്യമാണ്:

https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf


(Release ID: 1630703) Visitor Counter : 253