റെയില്‍വേ മന്ത്രാലയം
                
                
                
                
                
                
                    
                    
                        ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് ഇനിയും ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍ അയയ്ക്കുന്നതു തുടരാന്‍ ഇന്ത്യന്‍ റെയില്‍വേ
                    
                    
                        
ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍
ഇതുവരെ 4347 ശ്രമിക് സ്പെഷല്‍ ട്രെയിനുകളിലായി 60 ലക്ഷത്തോളം ആളുകള്‍ യാത്ര ചെയ്തു.
                    
                
                
                    Posted On:
                09 JUN 2020 5:07PM by PIB Thiruvananthpuram
                
                
                
                
                
                
                
കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ തുടരും. ഇതുവരെ 4347 ശ്രമിക് ട്രെയിനുകളിലായി ഏകദേശം 60 ലക്ഷം ആളുകള്‍ അവരുടെ നാട്ടിലെത്തി. 2020 മെയ് 1 മുതലാണ് ശ്രമിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്.
ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശ്രമിക് ട്രെയിനുകള്‍ അയക്കാന്‍ സജ്ജമാണെന്ന് റെയില്‍വേ സംസ്ഥാനങ്ങളെ അറിയിച്ചു. ട്രെയിന്‍ ആവശ്യപ്പെടുമ്പോള്‍ എത്ര ആളുകളെയാണ് യാത്രയ്ക്കു പ്രതീക്ഷിക്കുന്നത് എന്ന ഏകദേശ വിവരം കൂടി അറിയിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. യാത്രക്കാരുടെ എണ്ണം ലഭിച്ചാല്‍ അതിനനുസരിച്ചു തയ്യാറെടുപ്പു നടത്താന്‍ സാധിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.
ഈ വിഷയത്തില്‍ മെയ് 29നും ജൂണ്‍ 3നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സംസ്ഥാനങ്ങള്‍ക്കു കത്തെഴുതിതിയിരുന്നു. ആവശ്യപ്പെടുന്നത്ര ട്രെയിനുകള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ റെയില്‍വേ സജ്ജമാണെന്ന് അദ്ദേഹം കത്തില്‍ അറിയിച്ചിരുന്നു. ഇക്കാര്യം ആവര്‍ത്തിച്ച് ഇന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അദ്ദേഹം വീണ്ടും കത്തെഴുതിയിട്ടുണ്ട്.
ഭാവിയിലും ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ അയയ്ക്കുമെന്നും റെയില്‍വേ ഉറപ്പു നല്‍കി. കുറഞ്ഞ സമയത്തിനുള്ളില്‍ അറിയിപ്പ് ലഭിച്ചാലും അത് നിറവേറ്റാന്‍ റെയില്‍വേക്കു കഴിയുംമെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്ന് മെയ് 28നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍  സാധ്യമായ എല്ലാ തുടര്‍ നടപടികളും റെയില്‍വേ സ്വീകരിക്കുന്നുണ്ട്.
***
                
                
                
                
                
                (Release ID: 1630511)
                Visitor Counter : 293
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada