PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 09 JUN 2020 6:36PM by PIB Thiruvananthpuram

തീയതി: 09.06.2020

 

 

 

•    കഴിഞ്ഞ 24 മണിക്കൂറിനിടെ 4785 പേര് കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,29,214 ആയി. രോഗമുക്തി നിരക്ക് 48.47 ശതമാനം 
•    നിലവില് ചികിത്സയിലുള്ളത് 129,917 പേരാണ്
•    കേന്ദ്രമന്ത്രിതല സമിതി കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്തി.
•    കൂടുതല് കോവിഡ് രോഗികളുള്ള അന്പതിലധികം ജില്ലകളില് കേന്ദ്ര സംഘങ്ങളെ നിയോഗിച്ചു
•    കോവിഡ് അടിയന്തര വായ്പാ സൗകര്യം  സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്ക്ക് മാത്രമല്ല, എല്ലാ കമ്പനികള്ക്കും ബാധകം: ധനകാര്യ മന്ത്രി
•    MGNREGS  നു കീഴിൽ ഈ സാമ്പത്തിക വര്ഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായ 1,01,500 കോടി അനുവദിച്ചു. ഇതിൽ 31,493  കോടി രൂപ നൽകി. 6.69 കോടി ആളുകൾക്ക് തൊഴിൽ വാഗ്ദാനം

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.

 

 

Image

 

 

കേന്ദ്രമന്ത്രിതല സമിതി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിതല സമിതിയുടെ 16-ാമത് യോഗം ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വ്യോമയാന വകുപ്പ്മന്ത്രി ഹര്‍ദീപ് സിങ്പുരി, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ്, ഷിപ്പിങ് വകുപ്പ് സഹമന്ത്രി മന്‍സുഖ് ലാല്‍ മാണ്ഡവ്യ, ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ, പ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്ത് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. സാമൂഹിക അകലം മാനദണ്ഡം പാലിച്ചായിരുന്നു യോഗം.രാജ്യത്ത് കോവിഡ് 19 ന്റെ നിലവിലെ സാഹചര്യം, പ്രതിരോധ നടപടികള്‍, കോവിഡ് അനുബന്ധമായി രൂപീകരിച്ച 11 ശാക്തീകരണ വിഭാഗങ്ങളുടെ കര്‍മപുരോഗതി എന്നിവ യോഗത്തില്‍ വിശകലനം ചെയ്തു. എല്ലാ ഗവണ്‍മെന്റ് ഓഫീസുകളും പൂര്‍ണതോതില്‍ തുറന്നതിനാല്‍, സാമൂഹ്യ ആകലം, കൈ കഴുകള്‍, മുഖാവരണം ധരിക്കല്‍ എന്നിവയടങ്ങിയ കോവിഡിനെതിരായ 'സാമൂഹ്യ വാക്‌സിന്‍' ഉപയോഗിക്കുന്നത് എല്ലാ വകുപ്പ് മേധാവികളും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രിതല സമിതി അധ്യക്ഷന്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 4785 പേര് കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,29,214 ആയി. രോഗമുക്തി നിരക്ക് 48.47 ശതമാനം .നിലവില്‍ ചികിത്സയിലുള്ളത് 129,917 പേരാണ്

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1630445

 

 

കൂടുതല് കോവിഡ് രോഗികളുള്ള അന്പതിലധികം ജില്ലകളില് കേന്ദ്ര സംഘങ്ങളെ നിയോഗിച്ചു

 

കോവിഡ് 19 രോഗികളുടെ എണ്ണം കൂടുതലുള്ള രാജ്യത്തെ അന്‍പതിലേറെ ജില്ലകളില്‍/നഗരസഭകളില്‍ സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കുന്നതിനു കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല കേന്ദ്ര സംഘങ്ങളെ നിയോഗിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം ഉള്‍പ്പെടെ നല്‍കുന്നതിന് 15 സംസ്ഥാനങ്ങളിലായാണ്് ഈ വിദഗ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം. മഹാരാഷ്ട്ര- 7, തെലങ്കാന-4, തമിഴ്നാട്- 7, രാജസ്ഥാന്‍- 5, അസം-6, ഹരിയാന-4, ഗുജറാത്ത്-3, കര്‍ണാക-4, ഉത്തരാഖണ്ഡ്-3, മധ്യപ്രദേശ്-5, പശ്ചിമ ബംഗാള്‍-3, ഡല്‍ഹി-3, ബീഹാര്‍-4, ഉത്തര്‍പ്രദേശ്-4, ഒഡീഷ- 5 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലേക്കയച്ച കേന്ദ്ര സംഘങ്ങളുടെ എണ്ണം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1630472

 

 

കോവിഡ് അടിയന്തര വായ്പാ സൗകര്യം  സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്ക്ക് മാത്രമല്ല, എല്ലാ കമ്പനികള്ക്കും ബാധകം: ധനകാര്യ മന്ത്രി

 

 

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.) മാത്രമല്ല, എല്ലാ കമ്പനികളും കോവിഡ് അടിയന്തിര വായ്പാ പരിധിയില്വരുമെന്ന് കേന്ദ്ര ധനകാര്യ കോര്പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്മ്മലാ സീതാരാമന്ഇന്ന് പറഞ്ഞു. ഫിക്കി ദേശീയ നിര്വാഹകസമിതി അംഗങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് ഇന്ത്യന്വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനും സമ്പദ്ഘടനയെ പുനരുദ്ധരിക്കുന്നതിനും കഴിയുന്നത്ര എല്ലാ പിന്തുണയും വ്യവസായമേഖലയ്ക്ക് ശ്രീമതി നിര്മ്മലാസീതാരാമന്വാഗ്ദാനം ചെയ്തു. '' നിങ്ങളുടെ ഏതെങ്കിലും ഒരു അംഗത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്അതില്ഇടപെടാനും/പിന്തുണയ്ക്കാനും ഞങ്ങള്പ്രതിജ്ഞാബദ്ധരാണ്'' അവര്പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1630289

 

MGNREGS  നു കീഴിൽ സാമ്പത്തിക വര്ഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായ 1,01,500 കോടി അനുവദിച്ചു. ഇതിൽ 31,493  കോടി രൂപ നൽകി. 6.69 കോടി ആളുകൾക്ക് തൊഴിൽ വാഗ്ദാനം

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1630332

 

ലോക്ക്ഡൗൺ സമയത്ത് ഇപിഎഫ് 36.02 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി

 

 

 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇപിഎഫ്ഒ 36.02 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി. അതുവഴി 11,540 കോടി രൂപ അംഗങ്ങൾക്ക് വിതരണം  ചെയ്തു. ഇതിൽ 15.54 ലക്ഷം ക്ലെയിമുകൾ വഴി നൽകിയ 4580 കോടി രൂപ അടുത്തിടെ അവതരിപ്പിച്ച പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജനയുടെ ഭാഗമായ കോവിഡ് -19 അഡ്വാൻസ്പ്രകാരമാണ്.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1630499

 

സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ശ്രമിക് ട്രെയിനുകളുടെ സർവീസ് തുടരുമെന്ന് ഇന്ത്യൻ റെയിൽവേ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1630332

 

 

മോട്ടോര്വാഹന രേഖകളുടെ കാലാവധി  സെപ്റ്റംബര്‍ 30 വരെ നീട്ടി

 

മോട്ടോര്വാഹന ചട്ടങ്ങളുടെ കീഴില്വരുന്ന രേഖകളുടെ കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രി ശ്രീ നിതിന്ഗഡ്കരി അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം ഇത് സംബന്ധിച്ച നിര്ദ്ദേശം സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും അയച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1630475

 

 

SMS ലൂടെ GST NIL റിട്ടേണുകൾ സമർപ്പിക്കാൻ സംവിധാനമൊരുക്കി കേന്ദ്രസർക്കാർ

 

 

 

ചരക്കുസേവനനികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, ശൂന്യം തിരിച്ചടവ് (NIL GST Return) ഉള്ളവർക്ക് SMS മുഖാന്തിരം FORM GSTR-3B പൂരിപ്പിക്കാൻ കേന്ദ്രസർക്കാർ ഇന്നുമുതൽ സൗകര്യമൊരുക്കി. രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 22 ലക്ഷം നികുതിദായകർക്ക് സഹായകരമാകുന്നതാണ് സുപ്രധാന നീക്കം. ഇതിലൂടെ GST സമർപ്പണനടപടികൾ കൂടുതൽ ലളിതമാക്കാൻ കഴിയും. GST സമർപ്പണത്തിനായുള്ള പൊതുവായ പോർട്ടലിൽ, ഓരോ മാസവും ലോഗിൻ ചെയ്താണ് നികുതിവിവരങ്ങൾ ഇപ്പോൾ സമർപ്പിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ, NIL GST Return വിഭാഗത്തിൽപ്പെട്ടവർക്ക്, ലോഗിൻ ചെയ്യാതെ, SMS ലൂടെ തന്നെ റിട്ടേണുകൾ സമർപ്പിക്കാവുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1630282

 

കേന്ദ്ര  മന്ത്രി ശ്രീ   രാം വിലാസ് പാസ്വാൻ പഞ്ചസാര  വ്യവസായ മേഖലയുമായി ബദ്ധപ്പെട്ട വിഷയങ്ങൾ അവലോകനം ചെയ്തു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1630318

 

ആദിവാസി ജനവിഭാഗങ്ങളുടെ വരുമാനം ഉറപ്പു വരുത്താനായി പുതുക്കിയ താങ്ങുവിലയ്ക്ക് ചെറുകിട വന വിഭവങ്ങൾ ( Minor Forest produce) സംസ്ഥാനങ്ങൾ സംഭരിക്കുന്നു


കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് പാവപ്പെട്ടവരെയും പാർശ്വവൽകൃത വിഭാഗത്തിൽപ്പെട്ടവരെയും സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് സംസ്ഥാനങ്ങളിൽ നിന്നും അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ കാര്യത്തിൽ, കേന്ദ്ര ഗോത്ര വർഗകാര്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ട്രൈ ഫെഡ് സംസ്ഥാന ഗവൺമെൻ്റുകളോട്, ചെറുകിട വനവിഭവങ്ങൾക്കുള്ള താങ്ങുവില നടപ്പാക്കാൻ നിർദേശം നൽകിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1630390

 

അന്താരാഷ്ട്ര യോഗാദിനം 2020 ന്റെ കർട്ടൻ റെയ്സർ നാളെ

 

വർഷത്തെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ കർട്ടൻ റെയ്സർ, നാളെ വൈകിട്ട് ഏഴുമുതൽ എട്ടുവരെ DD ന്യൂസിൽ സംപ്രേഷണം ചെയ്യും. ആയുഷ് മന്ത്രാലയം, മൊറാർജി ദേശായി ദേശീയ യോഗ ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി, മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജിലും തത്സമയം ലഭ്യമാക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1630440

 

 



(Release ID: 1630502) Visitor Counter : 227