PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 08.06.2020
Posted On:
08 JUN 2020 6:18PM by PIB Thiruvananthpuram


ഇതുവരെ:
· കോവിഡ് 19: രാജ്യത്ത് ഇന്നലെ രോഗമുക്തരായത് 5137 പേര്‍; ഇതുവരെ രോഗം
ഭേദമായത് 1,24,430 പേര്‍ക്ക്. രോഗമുക്തി നിരക്ക് 48.49 ശതമാനം.
· നിലവില്‍ ചികിത്സയിലുള്ളത് 1,24,981 പേര്‍.
· ക്രമാതീതമായി കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലെ ഭരണനേതൃത്വവുമായും മെഡിക്കല്‍ ഓഫീസര്‍മാരുമായും ആശയവിനിമയം നടത്തി ആരോഗ്യ സെക്രട്ടറി.
· ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യയുടെ നാവികസേന
· കോവിഡ് 19മായി ബന്ധപ്പെട്ട പ്രത്യേക ലഘുലേഖ 'യാഷ്' പുറത്തിറക്കി
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള നിലവിലെ കോവിഡ് - 19 കണക്കുകള്‍; കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ജില്ലകളിലെ ഉന്നതോദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചര്‍ച്ച നടത്തി: കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 38 ജില്ലകളിലെ 45 മുനിസിപ്പാലിറ്റികള്‍/കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ കലക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പ്രീതി സുദന്‍ ചര്‍ച്ച നടത്തി.രാജ്യത്ത് ഇതുവരെ, 1,24,430 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 5,137 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.49 ശതമാനം ആയി. നിലവില്‍ 1,24,981 പേരാണ് ചികിത്സയിലുള്ളത്.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1630229
ലോക്ക്ഡൗണ്‍ സമയത്ത് 3965 റെയില്‍ പാതകളിലൂടെ വിവിധയിടങ്ങളില്‍ എത്തിച്ചത് ഏകദേശം 111.02 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍
റോഡുകള്‍, ജലപാത എന്നിവയുള്‍പ്പെടെ ആകെ കയറ്റിയയച്ചത് 234.51 എല്‍എംടി സാമഗ്രികള്‍.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630075
ഓപ്പറേഷന്‍ സമുദ്രസേതു: ഇറാനിലെ ഇന്ത്യക്കാരെ നാവികസേനാ കപ്പലില്‍ ഗുജറാത്തിലെ പോര്‍ബന്ദറിലെത്തിക്കും
ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ അടുത്ത ഘട്ടത്തില്‍ നാവിക സേന കപ്പലായ ഷാര്‍ദുള്‍, ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഗുജറാത്തിലെ പോര്‍ട്ട് ബന്ദറില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസിയാണ് തിരിച്ചെത്തിക്കേണ്ട ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക തയ്യാറാക്കുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630185
മിഷന്‍ സാഗര്‍ - ഐഎന്‍എസ് കേസരി സീഷെല്‍സിലെ പോര്‍ട്ട് വിക്ടോറിയയിലെത്തി
മിഷന്‍ സാഗറിന്റെ ഭാഗമായി ഇന്ത്യയുടെ നാവികസേനാ കപ്പല്‍ കേസരി ജൂണ്‍ ഏഴിനാണ് സീഷെല്‍സിലെ പോര്‍ട്ട് വിക്ടോറിയയില്‍ എത്തിയത്. അവശ്യ മരുന്നുകളും കേസരിയില്‍ എത്തിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630101
ഓപ്പറേഷന്‍ സമുദ്രസേതു - ഐഎന്‍എസ് ജലാശ്വ 700 ഇന്ത്യന്‍ പൗരന്മാരുമായി തൂത്തുക്കുടിയിലെത്തി
ഐഎന്‍എസ് ജലാശ്വ ഇതുവരെ 2672 ഇന്ത്യന്‍ പൗരന്മാരെയാണ് മാലിദ്വീപില്‍ നിന്നും ശ്രീലങ്കയില്‍ തിരികെ എത്തിച്ചത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630084
കോവിഡ് 19മായി ബന്ധപ്പെട്ട് പ്രത്യേക ലഘുലേഖ പുറത്തിറക്കി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മ്യൂണിക്കേഷന്‍ (എന്‍സിഎസ്ടിസി), ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) എന്നിവയാണ് 'യാഷ്' ലഘുലേഖ പുറത്തിറക്കിയത്. കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന അപകടസാധ്യതകള്‍, പ്രതിസന്ധികള്‍, ദുരന്തങ്ങള്‍, അനിശ്ചിതത്വങ്ങള്‍ എന്നിവ സംബന്ധിച്ച പരിഹാരമാര്‍ഗങ്ങളെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630192
എയര്‍ബോണ്‍ റെസ്‌ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (അര്‍പ്പിത്) രൂപകല്‍പ്പന ചെയ്ത് വ്യോമസേന
ഉയര്‍ന്ന പ്രദേശങ്ങള്‍, ഒറ്റപ്പെട്ട - വിദൂര സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കോവിഡ് 19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിനാണ് അര്‍പിതിന്റെ സഹായം തേടുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630227
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള 3 ഡി ആന്റിമൈക്രോബിയല്‍ മുഖാവരണങ്ങളുടെ നിര്‍മാണവും വാണിജ്യവല്‍ക്കരണവും: ഗുവാഹത്തി എന്‍ഐപിഇആറും ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡും ധാരണയിലെത്തി
3 ഡി ഉപകരണങ്ങളുടെ പേറ്റന്റിനായി ഗുവാഹത്തി എന്‍ഐപിഇആര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630215
ദേഖോ അപ്‌നാ ദേശ് പരമ്പര: 29-ാം വെബിനാറില്‍ അവതരിപ്പിക്കുന്നത് മധ്യപ്രദേശിന്റെ വന്യജീവിമേഖലയിലെ അത്ഭുതങ്ങള്‍
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കിടക്കകള്‍, റഫ്രിജറേറ്റര്‍, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാരവാന്‍ വാഹനങ്ങള്‍ എന്ന ആശയവും മധ്യപ്രദേശ് അവതരിപ്പിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1630243
***
(Release ID: 1630368)
Visitor Counter : 291
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada