രാജ്യരക്ഷാ മന്ത്രാലയം

ഓപ്പറേഷൻ സമുദ്ര സേതു: ഐ‌എൻ‌എസ് ജലാശ്വ 700 ഇന്ത്യക്കാരുമായി തൂത്തുക്കുടിയിലേക്ക് തിരിച്ചു 

Posted On: 06 JUN 2020 11:05AM by PIB Thiruvananthpuram

 

 

ന്യൂഡൽഹി,  ജൂൺ 06,  2020

 

ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐ‌എൻ‌എസ് ജലാശ്വ മാലദ്വീപിൽ നിന്നും  700 ഇന്ത്യക്കാരുമായി തൂത്തുക്കുടിയിലേക്ക് പുറപ്പെട്ടു. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാം യാത്രക്കായി ജൂൺ നാലിനാണ്‌ ഐ‌എൻ‌എസ് ജലാശ്വ മാലെയിൽ എത്തിയത്‌. ജൂൺ അഞ്ചിന്‌ വൈകിട്ടാണ്  ഇന്ത്യക്കാരുമായി തിരിച്ചു  യാത്ര ആരംഭിച്ചത്‌. യാത്ര പുറപ്പെടുന്ന സമയത്ത്‌ മാലദ്വീപിന്റെ തീരസംരക്ഷണ സേനയുടെ കമാൻഡൻഡ്‌ കേണൽ മൊഹമ്മദ്‌ സലീം സംബന്ധിച്ചു.

 

 

കപ്പലിൽ കർശനമായി കോവിഡ്‌ പ്രോട്ടോക്കോളുകൾ പാലിച്ചു വരുന്നു. 2020,   ജൂൺ 7   ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു  . കപ്പലിൽ എത്തിക്കുന്നവരെ  അവിടെ നിന്നും  അതത്‌ സംസ്ഥാന അധികൃതരുടെ ചുമതലയിൽ ഏൽപ്പിക്കും.വന്ദേ ഭാരത്‌ ദൗത്യത്തിലൂടെ ഐ‌എൻ‌എസ് ജലാശ്വ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന്    2700 ഓളം  ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് വിജയകരമായി തിരികെ കൊണ്ടുവരും.

 


(Release ID: 1629897) Visitor Counter : 238