ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
05 JUN 2020 2:11PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് 5,355 പേരാണ്. ആകെ 1,09,462 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 48.27 ശതമാനമാണ്. നിലവില്‍ 1,10,960 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
സര്‍ക്കാര്‍ ലാബുകളുടെ എണ്ണം ഇപ്പോള്‍ 507 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 217 ആയും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,661 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 43,86,379 സാമ്പിളുകളാണ്.
ജൂണ്‍ 5 വരെയുള്ള കണക്കുകള്‍ പ്രകാരം 1,66,460 ഐസൊലേഷന്‍ കിടക്കകളും 21,473 ഐസിയു കിടക്കകളും ഓക്സിജന്‍ ലഭ്യതയുള്ള 72,497 കിടക്കകളുമുള്ള 957 പ്രത്യേക കോവിഡ് ആശുപത്രികളാണു രാജ്യത്തുള്ളത്. 1,32,593 ഐസൊലേഷന്‍ കിടക്കകളും 10,903 ഐസിയു കിടക്കകളും ഓക്സിജന്‍ നല്‍കാന്‍ സൗകര്യമുള്ള 45,562കിടക്കകളുമുള്ള 2,362 പ്രത്യേക കോവിഡ് ആരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തനക്ഷമമാണ്. 11,210 ക്വാറന്റൈന്‍ കേന്ദ്രങ്ങളും 7,03,786 കിടക്കകളുള്ള 7,529 കോവിഡ് കെയര്‍ സെന്ററുകളും രാജ്യത്തുണ്ട്. കേന്ദ്ര- സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് 128.48 ലക്ഷം എന്‍ 95 മാസ്‌കുകളും 104.74 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) നല്‍കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, കോവിഡ് പ്രതിരോധം സംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ജോലിസ്ഥലങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/1SoPstobefollowedinOffices.pdf
ആരാധനാലയങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/2SoPstobefollowedinReligiousPlaces.pdf
ഭക്ഷണശാലകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/3SoPstobefollowedinRestaurants.pdf
ഷോപ്പിങ് മാളുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/4SoPstobefollowedinShoppingMalls.pdf
ഹോട്ടലുകളിലും താമസസൗകര്യം പ്രദാനം ചെയ്യുന്ന മറ്റിടങ്ങളിലും കോവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/5SoPstobefollowedinHotelsandotherunits.pdf
സിഎസ് (എംഎ) ഗുണഭോക്താക്കള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒപിഡി മരുന്നുകളുടെ പണം മടക്കി നല്‍കുന്നതു സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍: https://www.mohfw.gov.in/pdf/OPDmedicinesspecialsanctionCOVID.pdf
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1629649)
Visitor Counter : 307
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada