പ്രധാനമന്ത്രിയുടെ ഓഫീസ്‌

നമ്മുടെ ഗ്രഹത്തിന്റെ സമ്പന്നമായ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ പ്രധാനമന്ത്രി ആവര്‍ത്തിച്ചു

Posted On: 05 JUN 2020 11:37AM by PIB Thiruvananthpuram



ന്യൂഡല്‍ഹി; 2020 ജൂണ്‍ 05

''ലോക പരിസ്ഥതിദിനത്തില്‍ ഈ ഗ്രഹത്തിന്റെ സമ്പന്നമായ ജൈവവൈവിദ്ധ്യം സംരക്ഷിക്കുമെന്ന നമ്മുടെ പ്രതിജ്ഞ നമ്മള്‍ ആവര്‍ത്തിക്കുന്നു. ഭൂമിയുടെ പുഷ്ടി നാം പങ്കുവയ്ക്കുന്ന സസ്യ ജന്തുജാലങ്ങള്‍ക്ക് വേണ്ടി നമുക്ക് കഴിയുന്നതൊക്കെ സംയുക്തമായി ചെയ്യാം. വരും തലമുറയ്ക്ക് ഇതിനെക്കാള്‍ മികച്ച ഗ്രഹത്തെ നല്‍കാന്‍ നമുക്ക് കഴിയട്ടെ '' ലോക പരിസ്ഥിതി ദിനത്തില്‍ ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. 

 



(Release ID: 1629556) Visitor Counter : 143