പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാനരൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകൾ നേര്‍ന്നു; ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു
Posted On:
02 JUN 2020 9:51AM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2020 ജൂണ്‍ 02
സംസ്ഥാനരൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസകള്‍ അര്‍പ്പിച്ചു.
''സംസ്ഥാനരൂപീകരണ ദിനത്തില്‍ തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍. വിവിധ മേഖലകളില്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ മികവ്പുലര്‍ത്തുകയാണ്. ഇന്ത്യയുടെ വികസനപന്ഥാവില്‍ സംസ്ഥാനം മൂല്യവത്തായ സംഭാവനകള്‍ നല്‍കുന്നുണ്ട്. തെലുങ്കാനയിലെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും ആശംസകള്‍. കഠിനപ്രയത്‌നവും ധൈര്യവും ഈ മണ്ണിന്റെ സംസ്‌ക്കാരത്തിന്റെ പര്യായങ്ങളാണ്. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഈ സംസ്ഥാനത്തിന്റെ പങ്കിന് വലിയ മൂല്യമുണ്ട്. ഈ സംസ്ഥാനത്തിലെ പൗരന്മാര്‍ക്ക് അവരുടെ ഭാവി പരിശ്രമങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു, '' പ്രധാനമന്ത്രി പറഞ്ഞു.
(Release ID: 1628565)
Visitor Counter : 240
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada