PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 30 MAY 2020 6:35PM by PIB Thiruvananthpuram

തീയതി: 30 .05.2020

 

 

 

 

    രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. രോഗമുക്തി നിരക്ക് 4.51 ശതമാനം വര്ധിച്ച് 47.40 ശതമാനമായി . ഇത് വരെ 82,369 പേർക്ക്  രോഗം ഭേദമായി . ഇതിൽ 11,264 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്
•    ചികിത്സയിലുള്ള രോഗികളുടെ എണ്ണം  89,987 ല് നിന്ന്  86,422 ആയി കുറഞ്ഞു.
•    ഇതുവരെ 36,12,242  ടെസ്റ്റുകൾ നടത്തി, ഇതിൽ 1,26,842 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ ആണ്
•    രാജ്യത്തെ തൊഴിലാളികൾ , കുടിയേറ്റ തൊഴിലാളികൾ, കരകൗശലവിദഗ്ദ്ധർ, സാധനങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന് ചെറുകിട വ്യാപാരികൾ തുടങ്ങിയവർ  അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, നിശ്ചയദാർഢ്യത്തോടെ, കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി 
•    ലോക്ക് ഡൌൺ കാലയളവിൽ ജനങ്ങൾക് ഗവർമെന്റ് ഭക്ഷ്യ ധാന്യങ്ങളുടെ സൗജന്യ വിതരണം     ഉറപ്പു വരുത്തുന്നു

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

Image

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.

 

 

 

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,264 പേര്‍ കോവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരു ദിവസം കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമാണ്. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 82,369 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 രോഗം ഭേദമായത്.  രോഗമുക്തി നിരക്കും ഈ സമയത്തിനടെ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ 42.89 ശതമാനത്തില്‍ നിന്നും ഇന്ന് രോഗമുക്തി നിരക്ക്  4.51 ശതമാനം വര്‍ധിച്ച് 47.40 ശതമാനമായി മാറി.

 

നിലവില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. മെയ് 29 ന് 89,987 പേരാണ് ചികില്‍സയിലുണ്ടായിരുന്നതെങ്കില്‍ ഇന്നത്തെ കണക്ക് അനുസരിച്ച് 86,422 പേരാണ് ചികില്‍സിയുള്ളത്. ഇവര്‍ക്ക് വിദഗ്ധമായ ചികില്‍സയും നല്‍കി വരികയാണ്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയവും വര്‍ധിക്കുന്നുണ്ട്. 13.3 ദിവസമായിരുന്നത് 15.4 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു..

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627967

 

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കത്ത്

 

കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്ഇന്ന്, പൂര്ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്തെളിയിച്ചിട്ടുണ്ട്. കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്ഫ്യൂ, അല്ലെങ്കില്രാജ്യവ്യാപക ലോക്ക്ഡൗണ്സമയത്ത് നിയമങ്ങള്വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്തെളിയിച്ചിട്ടുണ്ട്.

 

 

 

ഇത്രയും വലിയ ഒരു മഹാമാരിയുടെ കാലത്ത്, ഒരാൾക്കുപോലും ബുദ്ധിമുട്ടുകളോ, അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്ന് തീർച്ചയായും അവകാശപ്പെടാനാവില്ല. തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട വ്യവസായ മേഖലകളിൽ ജോലിയെടുക്കുന്ന വൈദഗ്ധ്യം നേടിയ തൊഴിലാളികൾ, കരകൗശലവിദഗ്ദ്ധർ, സാധനങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന് ചെറുകിട വ്യാപാരികൾ തുടങ്ങിയ നമ്മുടെ സഹോദരങ്ങൾ വലിയ കഷ്ടപ്പാടുകളിലൂടെയാണ് ഇക്കാലത്ത് കടന്നുപോകുന്നത്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, നിശ്ചയദാർഢ്യത്തോടെ, കൂട്ടായ പരിശ്രമമാണ് ഞങ്ങൾ നടത്തുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627803

 

 

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് യു എസ്‌ പ്രതിരോധ സെക്രെട്ടറിയുമായി ഫോണിലൂടെ ചർച്ച നടത്തി

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627702

 

ലോക്ക് ഡൌൺ കാലയളവിൽ ജനങ്ങൾക് ഗവർമെന്റ് ഭക്ഷ്യ ധാന്യങ്ങളുടെ സൗജന്യ വിതരണം    ഉറപ്പു വരുത്തുന്നതായി ശ്രീ റാം വിലാസ് പാസ്വാൻ

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627917

ബ്രിക്സ്‌ നികുതി ഭരണ തലവന്മാരുടെ യോഗം ചേർന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1627742                                                                                                                         

 

കോവിഡ് കാലത്ത് ആശ്വാസമായി ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയ (MoFPI) ത്തിന്റെ പരാതി സെൽ; വ്യവസായമേഖലയിൽ നിന്ന് ലഭിച്ച 585 പരാതികളിൽ, 581 നും പരിഹാരം

 

 

കോവിഡ് കാലത്ത് തങ്ങൾക്ക് ലഭിച്ച 585 പരാതികളിൽ, 581 നും പരിഹാരം കാണാൻ

ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയ (MoFPI ) ത്തിന്റെ പരാതി സെല്ലിന് കഴിഞ്ഞു. സംസ്ഥാന ഭരണകൂടങ്ങൾ, ആഭ്യന്തര-ധന മന്ത്രാലയങ്ങൾ പോലുള്ള മറ്റു ബന്ധപ്പെട്ട അധികൃതർ തുടങ്ങിയവരുടെ സഹായത്തോടെയാണ്, ഇതിനായുള്ള പ്രത്യേക കർമ്മസേന, പരാതികൾക്ക് പരിഹാരം കാണുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1627803

ഓൺലൈൻ ട്രാവൽ ഏജന്റുമാരുടെ സംഘം  കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1627670

ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാൻ ബയോടെക്നോളജി വകുപ്പ് നാലു കോവിഡ് ബയോ ബാങ്കുകൾ സ്ഥാപിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: : https://pib.gov.in/PressReleseDetail.aspx?PRID=1627861

 

കോവിഡിനെതിരായ പോരാട്ടത്തിന് ജാർഖണ്ഡ് ഭരണകൂടത്തെ സഹായിക്കാൻ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഗാന്ധി സ്‌മൃതിയും ദർശൻ സമിതിയും PPE കിറ്റുകൾ അയച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1627755

കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തരാഖണ്ഡ് സർക്കാരിന് സഹായമായി പവർ ഫിനാൻസ് കോര്പറേഷന്  PPE കിറ്റുകളും ആംബുലൻസുകളും നൽകും

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1627869

ദേശീയ ഗവേഷണ ലാബുകളിലും സര്‍വകലാശാലകളിലും കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും

 

കോവിഡ് 19 ന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി രാജ്യമെമ്പാടുമുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ  19 നഗര/ മേഖലാ കേന്ദ്രങ്ങളെ ഒന്നിപ്പിച്ച് ഹബ് ആക്കി  മാതൃകാ പരിശോധനാ ശാലകളുടെ സംഖ്യ ഉയര്‍ത്തും. ഹബ്ബുകള്‍ എന്ന നിലയില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിലും അത് കൈകാര്യം ചെയ്യുന്നതിലും ( ബയോ സേഫ്റ്റി - 2 സൗകര്യങ്ങൾ) , ടെസ്റ്റ് ചെയ്യുന്നതിനും ( റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറസ് ചെയിന്‍ റീയാക്ഷന്‍ പരിശോധന ) ഉള്ള ശേഷിയും വൈദഗ്ധ്യവും ഉള്ളവയാണ് ഈ സ്ഥാപനങ്ങളും പരിശോധനാശാലകളും. മാത്രവുമല്ല ഇവയോടനുബന്ധിച്ച് ചുറ്റുമുള്ള പ്രദേശങ്ങളിലെ നിരവധി പരിശോധാനാശാലകളെ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറസ് ചെയിന്‍ റീയാക്ഷന്‍ മെഷിനുകൾ ലഭ്യമായവയും ആവശ്യത്തിനു മനുഷ്യവിഭവ ശേഷിയുള്ളവയും) ഹബുമായി ബന്ധിപ്പിക്കുക വഴി വര്‍ധിപ്പിച്ച പരിശോധനാ സൗകര്യങ്ങളും  ഉറപ്പാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1627967



(Release ID: 1627979) Visitor Counter : 256