ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 27 MAY 2020 5:03PM by PIB Thiruvananthpuramന്യൂഡൽഹി, മെയ് 27, 2020

രാജ്യത്ത് ആകെ 1,51,767 കോവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 64,426 പേർ രോഗമുക്തി നേടി. രാജ്യത്ത്‌ രോഗമുക്‌തി നിരക്ക് 42.4% ആയി. ലോകത്ത്‌ ശരാശരി മരണനിരക്ക്‌ 6.36% ആയപ്പോൾ, രാജ്യത്ത്‌ ഇത് 2.86% ആണ്‌.

രാജ്യത്ത് കോവിഡ് -19 നെ നേരിടാൻ 2020 മെയ് 27 ലെ കണക്കു പ്രകാരം, 930 പ്രത്യേക കോവിഡ് ആശുപത്രികളും, 2,362  കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും, 10,341 ക്വാറന്റീൻ കേന്ദ്രങ്ങളും, 7,195 കോവിഡ് കെയർ സെന്ററുകളും സജ്ജമാണ്. കേന്ദ്ര ഗവൺമെന്റ്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾകും കേന്ദ്ര സ്ഥാപനങ്ങൾക്കുമായി, 113.58 ലക്ഷം എൻ 95 മാസ്കുകളും, 89.84 ലക്ഷം വ്യക്‌തി സുരക്ഷാ ഉപകരണങ്ങളും (പിപിഇ) നൽകിയിട്ടുണ്ട്. 435 സർക്കാർ ലബോറട്ടറികളിലൂടെയും,189 സ്വകാര്യ ലബോറട്ടറികളിലൂടെയും (മൊത്തം 624 ലാബുകൾ) രാജ്യത്ത് പരീക്ഷണ സംവിധാനങ്ങൾ വർദ്ധിച്ചു. ഇതുവരെ 32,42,160 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 1,16,041 സാമ്പിളുകൾ പരിശോധിച്ചു.

കോവിഡ്‌ പകർച്ച വ്യാധി സമയത്തും, അതിനുശേഷവും, പ്രത്യുൽപാദന, മാതൃ, നവജാത, ശിശു, കൗമാര ആരോഗ്യ പോഷകാഹാര സേവനങ്ങൾ നൽകുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്:
https://www.mohfw.gov.in/pdf/GuidanceNoteonProvisionofessentialRMNCAHNServices24052020.pdf

കണ്ണുകളുടെ സംരക്ഷണത്തിനായുള്ള ഗോഗ്ഗ്ള്സ്ന്റെ പുനരുപയോഗത്തിനുള്ള മാർഗനിർദേശങ്ങൾ
മന്ത്രാലയം പുറപ്പെടുവിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.mohfw.gov.in/pdf/Advisoryonreprocessingandreuseofeyeprotectiongoggles.pdf

കോവിഡ് - 19മായി ബന്ധപ്പെട്ട ആധികാരികവും നവീനമായതുമായ സാങ്കേതിക വിഷയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയ്ക്ക് https://www.mohfw.gov.in/വെബ്സൈറ്റ് അല്ലെങ്കില് @MoHFW_INDIA സ്ഥിരമായി സന്ദര്‍ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.inഅല്ലെങ്കില്‍@CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:

https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf(Release ID: 1627222) Visitor Counter : 47