രാസവസ്തു, രാസവളം മന്ത്രാലയം
കോവിഡ് നിയന്ത്രണത്തിന് ആരോഗ്യ മേഖലയില്‍ ഗവേഷണ- വികസന സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ സി.ഐ.പി.ഇ.ടി
ലോകാരോഗ്യ സംഘടന മാനദണ്ഡമനുസരിച്ച് സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കും
Posted On:
27 MAY 2020 1:37PM by PIB Thiruvananthpuram
കോവിഡ് 19 പ്രതിരോധത്തിന് ഊര്‍ജ്ജം പകരാന്‍ സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി(സി.ഐ.പി.ഇ.ടി). ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഐ.എസ്.ഒ അംഗീകാരമുള്ള സുരക്ഷാ കവചങ്ങളാണ് കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിനു കീഴിലുള്ള സി.ഐ.പി.ഇ ടി നിര്‍മ്മിക്കുന്നത്. സി.ഐ.പി.ഇ ടിയുടെ മുര്‍തല്‍, ജയ്പുര്‍, മധുര, ലഖ്നൗ കേന്ദ്രങ്ങളില്‍ ഇതിനകം പ്രത്യേക മുഖാവരണങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞു. ഭുവനേശ്വര്‍, ചെന്നൈ, ലഖ്നൗ എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് ടെക്നോളജി സെന്ററുകളും അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാകുകയാണ്.
അതിനിടെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സി.ഐ.പി.ഇ.ടി ജീവനക്കാര്‍ പി എം കെയേഴ്സ് ഫണ്ടിലേയ്ക്ക് ഒരു ദിവസത്തെ ശമ്പളത്തുകയായ 18.25 ലക്ഷം രൂപ സംഭാവന നല്‍കി. ഇതിനകം സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയ്ക്കായി 85.50 ലക്ഷം രൂപയും സി ഐ പി ഇ ടി കൈമാറി.
(Release ID: 1627208)
Visitor Counter : 288
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada