ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19- പുതിയ വിവരങ്ങള്‍
Posted On:
24 MAY 2020 4:46PM by PIB Thiruvananthpuram
കോവിഡ് -19 ന്റെ പ്രതിരോധം, നിയന്ത്രണം എന്നിവയ്ക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാറുകളുമായി ചേര്‍ന്ന് സ്വീകരിക്കുന്നത് പഴുതടച്ച നടപടികള്‍. ഉന്നതതലത്തില്‍ ഇവ കൃത്യമായി വിലയിരുത്തി വരികയും ചെയ്യുന്നുണ്ട്.
ന്യൂഡല്‍ഹിയില്‍ കോവിഡ് ആരോഗ്യ ചികില്‍സാകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൗധരി ബ്രഹ്മപ്രകാശ് ആയൂര്‍വേദ ചരക് കേന്ദ്രം കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ സന്ദര്‍ശിച്ചു.
കേന്ദ്ര ആയുഷ് വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ആയൂര്‍വേദ കേന്ദ്രത്തില്‍ സ്വീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ നടപടികള്‍ അദ്ദേഹം വിലയിരുത്തി. കേന്ദ്രത്തിലെ വാര്‍ഡുകളും മറ്റും സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.
ഗുരുതരമല്ലാത്ത കോവിഡ് രോഗികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുന്ന കേന്ദ്രങ്ങളാണ് പ്രത്യേക കോവിഡ് ആരോഗ്യ കേന്ദ്രങ്ങള്‍.ആശുപത്രി മുഴുവനായോ അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രത്യേക പ്രവേശന മാര്‍ഗങ്ങളുളളതോ വേറിട്ട് സ്ഥിതി ചെയ്യുന്നതോ ആയ ബ്ലോക്കുകളോ ആണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
https://www.mohfw.gov.in/pdf/Guidelinesforinternationalarrivals.pdf എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്.
ആഭ്യന്തര വിമാന യാത്രികര്‍ക്ക്(വിമാനം/ബസ്/ട്രെയിന്‍) വേണ്ടിയുള്ള മാര്‍ഗരേഖകളും മന്ത്രാലയം പുറത്തിറക്കി.
https://www.mohfw.gov.in/pdf/Guidelinesfordomestictravel(airortrainorinter-statebustravel).pdf
എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്.
ഇന്ത്യയില്‍ ഇതുവരെ 54,440 പേരാണ് കോവിഡ് മുക്തി നേടിയത്. രോഗമുക്തരാകുന്നവരുടെ നിരക്ക് 41.28% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2657 പേര്‍ക്കാണ് രോഗം ഭേദമായത്.
ഇന്നലെ രാജ്യത്ത് 6776 പേര്‍ക്കാണ് രോഗബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ 1,31,868 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 73,560 പേരാണ് ചികില്‍സയിലുള്ളത്.
കോവിഡ് 19 നെ കുറിച്ചുള്ള സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എന്നിവയെക്കുറിച്ചുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/, @MoHFW_INDIA എന്നിവ സന്ദര്‍ശിക്കുക:
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technquery.covid19[at]gov[dot]in എന്ന വിലാസത്തിലും മറ്റ് സംശയങ്ങള്‍ക്ക് ncov2019[at]gov[dot]in ലും @CovidIndiaSeva ലും ഇമെയില്‍ ചെയ്യാവുന്നതാണ്.
കോവിഡ് 19 നെക്കുറിച്ചുള്ള സംശയങ്ങള്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്ലൈന്‍ നമ്പറായ +91-11-23978046 ലും അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ)എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്
*****
(Release ID: 1626698)
Visitor Counter : 307
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu