രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതിയുടെ ഈദുൽ ഫിത്തർ ആശംസ
Posted On:
24 MAY 2020 5:42PM by PIB Thiruvananthpuram
ഈദുൽ ഫിത്തർ രാവിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പൗരൻമാർക്ക് ആശംസ നേർന്നു.
തന്റെ സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു: " സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഈദുൽ ഫിത്തർ ആശംസകളും നൻമകളും നേരുന്നു. വിശുദ്ധ റമസാൻ മാസത്തിലെ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും അവസാനത്തിലാണ് ഈദുൽ ഫിത്തർ കടന്നു വരുന്നത്. സ്നേഹം, സമാധാനം, സാഹോദര്യം, സൗഹാർദം എന്നിവ പ്രകടിപ്പിക്കാനുള്ള ഉൽസവമാണിത്. ഈ അവസരത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി കരുതുവാനും പങ്കുവയ്‌ക്കുവാനുമുള്ള വിശ്വാസം നമുക്ക് ഊട്ടിയുറപ്പിക്കാം. കോവിഡ് 19 സൃഷ്ടിച്ച കഠിനമായ പ്രതിസന്ധി നേരിടുന്ന സമയത്ത് കൂടുതൽ കൂടുതലായി ദാനം ചെയ്യുവാനുള്ള (സകാത്ത്) ഊർജം നമുക്ക് ആർജിക്കാം. സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കാം. സുരക്ഷിതമായി ജീവിക്കുവാനും ഈ വൈറസ് വെല്ലുവിളിയെ മറികടക്കാനുമുള്ള മറ്റെല്ലാ മുൻകരുതലുകളും പാലിക്കാം. ഈ ഈദുൽ ഫിത്തർ
കാരുണ്യവും ദാനവും പ്രത്യാശയും ലോകമാകെ നിറയ്‌ക്കട്ടെ എന്ന് ആശംസിക്കുന്നു."
***
(Release ID: 1626603)
Visitor Counter : 302