ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19:  പുതിയ വിവരങ്ങൾ

Posted On: 21 MAY 2020 3:27PM by PIB Thiruvananthpuram

 

45,299 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 3002 പേർ രോഗമുക്തി നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗമുക്തി നേടുന്നവരുടെ നിരക്ക് ക്രമാനുഗതമായി ഉയർന്ന് 40.32 ശതമാനമായിട്ടുണ്ട്.

നിലവിൽ 63,624 കോവിഡ് രോഗികളാണ് ഇന്ത്യയിൽ ചികിത്സയിലുള്ളത്. ഇവരെല്ലാം വിദഗ്ധ ചികിത്സയിലാണ്. 2.94 ശതമാനംപേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

ഇന്ത്യയിലെ മരണനിരക്ക് 3.06 ശതമാനമാണ്.  ആഗോള മരണ നിരക്കായ 6.65 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്‌.

മരണമടഞ്ഞവരുടെ കണക്കുകൾ പരിശോധിച്ചാൽ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ്. മരിച്ചവരിൽ 15 വയസ്സിൽ താഴെ പ്രായമുള്ളവർ 0.5 ശതമാനം പേരും, 15 നും 30 നും ഇടയിൽ പ്രായമുള്ളവർ 2.5 ശതമാനം പേരും, 30 നും 45 നും ഇടയിൽ പ്രായമുള്ളവർ 11.4 ശതമാനം പേരും, എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള വരിൽ 35.1 ശതമാനമാണ് മരണ നിരക്ക്.  60 വയസ്സിനു മുകളിൽ പ്രായമുള്ള വരിൽ 50.5 ശതമാനമാണ് മരണ നിരക്ക്.

73 ശതമാനം പേരിലും അനുബന്ധ രോഗങ്ങൾ മരണ കാരണമായിട്ടുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെയും അനുബന്ധ രോഗങ്ങളുള്ളവരെയും അതീവ ജാഗ്രത അർഹിക്കുന്നവരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് 19 മായി ബന്ധപ്പെട്ട് ആധികാരികവും സാങ്കേതികവും ആയ വിവരങ്ങൾക്കും മാർഗ്ഗ നിർദേശങ്ങൾക്കും  https://www.mohfw.gov.in/, @MoHFW_INDIA എന്നിവ സന്ദർശിക്കുക

കോവിഡ് 19 മായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  technicalquery.covid19[at]gov[dot]in , ncov2019[at]gov[dot]in , @CovidIndiaSeva എന്നിവയിൽ  ബന്ധപ്പെടാം.

വിശദവിവരങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ ആയ +91-11-23978046 അല്ലെങ്കിൽ 1075 ലും ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ കോവിഡ് 19 മായി ബന്ധപ്പെട്ട ഹെൽപ് ലൈൻ നമ്പറുകൾക്കായി  https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf  എന്ന ലിങ്ക് സന്ദർശിക്കുക.

***



(Release ID: 1625831) Visitor Counter : 246