ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 20 MAY 2020 6:23PM by PIB Thiruvananthpuram



20 മെയ് 2020, ന്യൂഡല്‍ഹി

രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

വിവിധ ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. ആഗോള തലത്തില്‍ ഒരു ലക്ഷത്തില്‍ 62.3 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 7.9 രോഗികള്‍ മാത്രമാണുള്ളത്. മരണനിരക്ക് ആഗോള തലത്തില്‍ ഒരു ലക്ഷത്തില്‍ 4.2 ആണ്. എന്നാല്‍, ഇന്ത്യയില്‍ ഇത്  0.2 മാത്രമാണ്. രോഗബാധിതരെ അതിവേഗം തിരിച്ചറിയാനും വൈദ്യസഹായം നല്‍കാനും കഴിഞ്ഞു എന്നതാണ് കുറഞ്ഞ മരണനിരക്കിലൂടെ വ്യക്തമാകുന്നത്.

രോഗമുക്തി നിരക്കിലും കാര്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.  39.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.  ഇന്നത്തെ കണക്കനുസരിച്ച് 42,298 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്തെ ഫലപ്രദമായ ചികിത്സാ നിര്‍വഹണത്തെയാണ് ഇതു കാണിക്കുന്നത്. പ്രത്യേക കോവിഡ് ചികിത്സാ സംവിധാനങ്ങള്‍ നവീകരിക്കുന്നതിലും രാജ്യം കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***


(Release ID: 1625598) Visitor Counter : 211