മന്ത്രിസഭ
നിലവിലെ 'ഭാഗിക വായ്പാ ഉറപ്പുപദ്ധതി (പാര്‍ഷ്യല്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം പി.സി.ജി.എസ്)' പരിഷ്‌ക്കരണത്തിന് മന്ത്രസഭയുടെ അംഗീകാരം
Posted On:
20 MAY 2020 2:30PM by PIB Thiruvananthpuram
പൊതുമേഖലാ ബാങ്കുകള്‍ (പി.എസ്.ബികള്‍)ക്ക് എ.എയോ അതിന് താഴെയോ റേറ്റിംഗ് ഉള്ള കമേഴ്‌സ്യല്‍ പേപ്പറുകള്‍ (സി.പികള്‍) അല്ലെങ്കില്‍ ബോണ്ടുകള്‍ വാങ്ങുന്നതിനു പോര്‍ട്ട്ഫോളിയോ ഗ്യാരന്റി
എന്‍.ബി.എഫ്.സികള്‍/എം.എഫ്സികള്‍/മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ (എം.എഫ്.ഐകള്‍) പുറപ്പെടുവിക്കുന്ന എ.എ.യോ അതിന് താഴെയോ റേറ്റിംഗ് ഉള്ള ബോണ്ടുകളും കമേഴ്‌സ്യല്‍ പേപ്പറുകളും (ഒരു വര്‍ഷം വരെ യഥാര്‍ത്ഥ/ പ്രാഥമിക കാലാവധി പൂര്‍ത്തിയാകുന്ന റേറ്റിംഗ് ഇല്ലാത്ത പേപ്പറുകള്‍ ഉള്‍പ്പെടെ) പൊതുമേഖലാ ബാങ്കുകള്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന നഷ്ടത്തിന്റെ 20% വരെയുള്ളതിന് സോവറിന്‍ പോര്‍ട്ട്ഫോളിയോ ഗ്യാരന്റി ഭാഗീക വായ്പാ ഉറപ്പ് പദ്ധതി പരിഷ്‌ക്കരിച്ചുകൊണ്ട് ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പൂള്‍ ചെയ്ത ആസ്തികള്‍ വാങ്ങുന്നതിനും അതിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നതിനുമായി നിലവിലെ പി.സി.ജി.എസില്‍ പരിഷ്‌ക്കരണം വരുത്തുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
-എസ്.എം.എ-1 വിഭാഗത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ 2018 ഓഗസ്റ്റ് ഒന്നിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എന്‍.ബി.എഫ്സികള്‍/എച്ച്.എഫ്.സികള്‍ക്ക് മാത്രമായിരിക്കും യോഗ്യതയുണ്ടാകുക. നേരത്തെ ഈ കാലയളവില്‍ എസ്.എം.എ-1 അല്ലെങ്കില്‍ എസ്.എം.എ-2 വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എന്‍.ബി.എഫ്.സികള്‍/എച്ച്.എഫ്.സികള്‍ എന്നിവ ഈ പദ്ധതിക്ക് കീഴില്‍ അയോഗ്യമായിരിക്കും.
-മൊത്തം ലാഭ മാനദണ്ഡത്തില്‍ ഇളവ് നല്‍കികൊണ്ട് പരിഗണിക്കപ്പെടുന്ന എന്‍.ബി.എഫ.സികള്‍/എച്ച്.എഫ്.സികള്‍ എന്നിവ 2017-18, 2018-19, 2019-20 എന്നീ സാമ്പത്തികവര്‍ഷങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ലാഭം ഉണ്ടാക്കിയിരിക്കണം. നേരത്തെ എന്‍.ബി.എഫ.സികള്‍/എച്ച്.എഫ്.സികള്‍ എന്നിവ 2018-19 അല്ലെങ്കില്‍ 2019-20 വര്‍ഷങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മൊത്ത ലാഭമുണ്ടാക്കിയിരിക്കണം എന്നതായിരുന്നു വ്യവസ്ഥ.
-ആദ്യമായി പൂള്‍ റേറ്റിംഗിന്റെ ദിവസത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞത് ആറുമാസത്തിന് മുമ്പ് ഉണ്ടായ പുതിയ ആസ്തികള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനായി ആസ്തികളുടെ സൃഷ്ടിയുടെ ദിവസം സംബന്ധിച്ച മാനദണ്ഡത്തിലും ഇളവ് വരുത്തി. നേരത്തെ 2019 മാര്‍ച്ച് 31 വരെ സൃഷ്ടിക്കപ്പെട്ട ആസ്തികള്‍ മാത്രമായിരുന്നു ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
-പൂള്‍ ചെയ്ത ആസ്തികള്‍ വാങ്ങുന്നതിനായി പദ്ധതിയുടെ കാലാവധി 2020 ജൂണ്‍ 30 മുതല്‍ 2021 മാര്‍ച്ച് 31 വരെ നീട്ടി.
2019 ഡിസംബര്‍ 11ന് പുറപ്പെടുവിച്ച നിലവിലെ പി.സി.ജി.എസ്. പ്രകാരം സാമ്പത്തികമായി ശക്തമായിട്ടുള്ള എന്‍.ബി.എഫ്.സികള്‍/എം.എഫ്.സികളുടെ ബി.ബി.ബി. പ്ലസ് അല്ലെങ്കില്‍ 1,00,000 കോടി വരെയുള്ള ആസ്തികള്‍ വാങ്ങുന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉണ്ടാകുന്ന പ്രാഥമിക നഷ്ടത്തിന്റെ 10% സോവറിന്‍ ഗ്യാരന്റിയായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കോവിഡ്-19ന്റെ പൊട്ടിപ്പുറപ്പെടലും അതോടൊപ്പം വ്യാപാര പ്രവര്‍ത്തനങ്ങളുടെ അടച്ചിടലും ഒന്നിച്ചുവന്നതോടെ എഎന്‍.ബി.എഫ.സികളെയും എച്ച്.എഫ്.സികളെയും സഹായിക്കേണ്ടത് അനിവാര്യമായി വന്നു. ചെറുകിട വായ്പക്കാര്‍ക്ക് കടം നല്‍കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന എന്‍.ബി.എഫ.സികള്‍/എച്ച്.എഫ്.സികളും അതോടൊപ്പം എം.എഫ്.ഐകളുടെയൂം ബാദ്ധ്യതാഭാഗത്ത് സഹായിക്കുന്നതിനായി അവര്‍ പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍/സി.പികള്‍ അതോടൊപ്പം ആസ്തികള്‍ എന്നിവ വാങ്ങുന്നതിനായി നിലവിലെ പി.സി.ജി.എസ.് പരിഷ്‌ക്കരിക്കുകയും ഇതിന്റെ പരിധി വിപുലമാക്കുകയും ചെയ്തു.
നടപ്പാക്കല്‍ സമയക്രമം
ഇന്ത്യാ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുള്ള ഈ ഒറ്റത്തവണ ഭാഗിക വായ്പാ ഉറപ്പ് പദ്ധതിയില്‍ പൂള്‍ ചെയ്യപ്പെട്ട ആസ്തികള്‍ വാങ്ങുന്നതിനുള്ള അവസര 2021 മാര്‍ച്ച് 31 വരെയാണ്. ബോണ്ടുകള്‍/സി.പികള്‍ എന്നിവയ്ക്ക് പദ്ധതിക്ക് കീഴില്‍ നിശ്ചയിച്ച തീയതി വരെയോ അല്ലെങ്കില്‍ പൂള്‍ ചെയ്ത ആസ്തികളും ബോണ്ടുകള്‍/സി.പികള്‍ എന്നിവ വാങ്ങുന്നതിന് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ ഉള്‍പ്പെടെ 10,000 കോടി വിലവരുന്ന ഉറപ്പുകളുണ്ടാകുന്നതുവരേയോ, ഏതാണോ ആദ്യം അതുവരെ.
നേട്ടങ്ങള്‍:
കോവിഡ്-19 പ്രതിസന്ധിയും അതിനെത്തുടര്‍ന്നുണ്ടായ അടച്ചിടല്‍ നിയന്ത്രണങ്ങളും പണം ശേഖരിക്കുന്നതിലും പുതിയ വായ്പകള്‍ നല്‍കുന്നതിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൂടാതെ മൊത്തം സമ്പദ്ഘടനയില്‍ വിനാശകരമായ പ്രത്യാഘാവും ഉണ്ടാക്കിയിട്ടുണ്ട്. എന്‍.ബി.എഫ്.സി/എച്ച്.എഫ്.സി/എം.എഫ്.ഐ മേഖലയിലെ ആസ്തി ഗുണനിലവാരത്തില്‍ മാത്രമല്ല, അതോടൊപ്പം വായ്പാ വളര്‍ച്ച കുറയുകയും കൂടി ഈ മേഖലയ്ക്ക് ഉയര്‍ന്ന വായ്പാചെലവും ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇവയില്‍ നിന്നും വായ്പയെടുക്കുന്ന സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ (എം.എസ്.എം.ഇ) ഒരു വിപരീത ഫലം ഉണ്ടാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോറട്ടോറിയം ആസ്തിഭാഗത്ത് ചില ആശ്വാസങ്ങള്‍ നല്‍കുന്നുണ്ട്, വായ്പാ ഭാഗത്താണ് ഈ മേഖല വര്‍ദ്ധിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പോകുന്നത്. നിലവിലെ പദ്ധതിയുടെ വിപുലീകരണം വായ്പാഭാഗത്തുള്ള ആശങ്കകളെ അഭിസംബോധന ചെയ്യും. അതോടൊപ്പം നിലവിലെ പി.സി.ജി.എസ് പരിഷ്‌ക്കരിക്കുന്നത് ആസ്തിഭാഗത്തു വിപുലമായ പരിരക്ഷ ഉറപ്പാക്കും. ഉപഭോക്തൃ ചോദനയെ സുസ്ഥിരമാക്കുന്നതിലും ഒപ്പം ചെറുകിട ഇടത്തരം മേഖലകളിലെ മൂലധനനിര്‍മ്മിതിയിലും എന്‍.ബി.എഫ്സികളും എച്ച്.എഫ്.സികളും എം.എഫ്.ഐകളും സുപ്രധാനമായ പങ്കുവഹിക്കുന്നതുകൊണ്ട് അവയ്ക്ക് തടസമില്ലാതെ ഫണ്ട് ലഭിക്കുകയെന്നത് അനിവാര്യമാണ്. പി.സി.ജി.എസിന്റെ വിപുലീകരണം യഥാക്രമം അത് നിര്‍വഹിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
****
(Release ID: 1625514)
Visitor Counter : 243
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada