ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: ലോകത്ത് ഒരു ലക്ഷം പേരിൽ 4.1 പേർ മരണപ്പെടുമ്പോൾ, ഇന്ത്യയിൽ അത് 0.2 പേർ മാത്രം
Posted On:
19 MAY 2020 3:43PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 19, 2020
സ്ഥിതിഗതികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ, 2,350 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 39,174 ആയി. അതായത്, രാജ്യത്തെ കോവിഡ് ബാധിതരുടെ ഇടയിലെ രോഗമുക്തി നിരക്ക് 38.73 ശതമാനം ആയി ഉയർന്നിട്ടുണ്ട്. നിരക്കിൽ തുടർച്ചയായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നിലവിൽ രാജ്യത്ത് 58,802 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ തന്നെ 2.9 ശതമാനം മാത്രമാണ് ICU ൽ കഴിയുന്നത്.
ലക്ഷം പേരിലെ മരണനിരക്കിന്റെ കാര്യത്തിൽ ആഗോളനിലയേക്കാൾ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം, ഒരുലക്ഷം പേരിൽ 0.2 പേർ കോവിഡ് മൂലം മരണമടയുമ്പോൾ, ആഗോളതലത്തിൽ 4.1 പേരാണ് മരണമടയുന്നത്.
കോവിഡ് കേസുകൾ നേരത്തെ തിരിച്ചറിഞ്ഞ്, ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ഈ കുറഞ്ഞ മരണനിരക്ക്.
പരിശോധന
ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് നമ്മുടെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതൊരു റെക്കോർഡാണ്. വിവിധ ലാബുകളിലായി 24,25,742 സാമ്പിളുകളിൽ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്.
പരിശോധനാ സൗകര്യങ്ങളിൽ വലിയതോതിലുള്ള പുരോഗതിയാണ് കുറഞ്ഞകാലം കൊണ്ട് രാജ്യം നേടിയിരിക്കുന്നത്. ഈ ജനുവരിയിൽ രാജ്യത്ത്, ഒരു ലബോറട്ടറിയിൽ മാത്രമാണ് കോവിഡ് പരിശോധന സൗകര്യം ഉണ്ടായിരുന്നതെങ്കിൽ, നിലവിൽ 385 സർക്കാർ ലാബുകളിലും, 158 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ
കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യകുടുംബക്ഷേമമന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മുമ്പുള്ളതിനു പുറമെ, കൂടുതൽപ്പേരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ പരിശോധനാ നയം. ഇത് പ്രകാരം, കോവിഡ് നിർണയ-നിയന്ത്രണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന മുന്നണിപ്പോരാളികൾ, ILI ലക്ഷണങ്ങൾ പ്രകടമാക്കുന്ന ആശുപത്രി ചികിത്സയിൽ കഴിയുന്നവർ, സ്വദേശത്തേക്ക് മടങ്ങിയെത്തിയ ILI ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, കുടിയേറ്റത്തൊഴിലാളികൾ എന്നിവരും ഇനിമുതൽ രോഗപരിശോധന പരിധിയിൽ ഉൾപ്പെടും.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:
https://www.mohfw.gov.in/pdf/Revisedtestingguidelines.pdf
ജോലിസ്ഥലങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുകയോ, രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയോ ചെയ്താൽ രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
അവ താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്:
https://www.mohfw.gov.in/pdf/GuidelinesonpreventivemeasurestocontainspreadofCOVID19inworkplacesettings.pdf
കോവിഡ് മഹാമാരിയുടെ കാലത്ത്, ദന്തരോഗവിദഗ്ദർ, അനുബന്ധജീവനക്കാർ, രോഗികൾ എന്നിവർക്കിടയിൽ രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യതകൾ വളരെക്കൂടുതലാണ്. അതിനാൽ, ഈ രംഗത്തുള്ളവർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഇവ താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്:
https://www.mohfw.gov.in/pdf/DentalAdvisoryF.pdf
കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും, പുതിയതുമായ വിവരങ്ങൾ, മാർഗനിർദേശങ്ങൾ, എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ:
https://www.mohfw.gov.in/.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും, മറ്റു സംശയങ്ങൾ ncov2019[at]gov[dot]in എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്.
കോവിഡ് -19 മായി ബന്ധപ്പെട്ട ഏത് സംശയത്തിനും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ : +91-11-23978046 ലോ , ടോൾ ഫ്രീ നമ്പറായ 1075 ലോ വിളിക്കൂ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്സൈറ്റിലും ലഭ്യമാണ്.
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
****
ആഗോളതലത്തിൽ കോവിഡ് മരണങ്ങൾ കൂടിയ രാജ്യങ്ങളിൽ, ലക്ഷത്തിൽ എത്രപേർ മരണമടയുന്നു എന്നതിനെപ്പറ്റിയുള്ള ലോകാരോഗ്യസംഘടനയുടെ സ്ഥിതിവിവരണക്കണക്ക് -119 താഴെക്കൊടുക്കുന്നു:
****
(Release ID: 1625151)
Visitor Counter : 250
Read this release in:
Urdu
,
Punjabi
,
Hindi
,
English
,
Marathi
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada