വിദ്യാഭ്യാസ മന്ത്രാലയം
സി ബി എസ് ഇ: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി
Posted On:
18 MAY 2020 5:04PM by PIB Thiruvananthpuram
സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ 'നിഷാങ്കാ'ണ് ഡല്‍ഹിയില്‍ പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്.
പത്താം ക്ലാസ് പരീക്ഷ നടത്തുന്നത് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കുട്ടികള്‍ക്കു മാത്രമായാണ്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ രാജ്യമെമ്പാടുമുള്ള സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്കാണ്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ.
നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വെബിനാറില്‍ ജൂലൈ 1 മുതല്‍ 15 വരെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ശേഷിക്കുന്ന പരീക്ഷകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസംരക്ഷണത്തിനായി, പരീക്ഷ നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷാസമയം അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://static.pib.gov.in/WriteReadData/userfiles/CLASSWISE%20DATESHEET-X-MONDAY.pdf
പന്ത്രണ്ടാം ക്ലാസ് പരീക്ഷാസമയം അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://static.pib.gov.in/WriteReadData/userfiles/CLASSWISE%20DATESHEETS-XII-MONDAY.pdf
***
(Release ID: 1624909)
Visitor Counter : 163
Read this release in:
Tamil
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Kannada