ആഭ്യന്തരകാര്യ മന്ത്രാലയം

ധനകാര്യ മന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങള്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്കും അടിസ്ഥാന സൗകര്യത്തിനും വലിയ പ്രോത്സാഹനം; അതോടൊപ്പം കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും തൊഴിലും ലഭ്യമാക്കും: കേന്ദ്ര  ആഭ്യന്തരമന്ത്രി

Posted On: 17 MAY 2020 4:20PM by PIB Thiruvananthpuram

ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാരമേഖലകള്‍ക്ക് വലിയ മാറ്റമുണ്ടാക്കുന്നതാകും സാമ്പത്തിക പാക്കേജ്: ശ്രീ അമിത് ഷാ

ന്യൂഡല്‍ഹി; 2020 മേയ് 17
ഇന്നത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമനും നന്ദി പ്രകടിപ്പിച്ചു. ''സ്വാശ്രയഭാരതം(ആത്മാഭിമാന ഭാരത് ) എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും ഇത്. ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര മേഖലകളില്‍ വലിയ മാറ്റത്തിന് വഴിവയ്ക്കുന്നതാകും ഈ നടപടികള്‍, അത് കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കും.'' അദ്ദേഹം പറഞ്ഞു.
'' എം.ജി.എന്‍.ആര്‍.ഇ.ജി.എസിന് 40,000 കോടി രൂപ അധികമായി മോദി ഗവണ്‍മെന്റ് അനുവദിച്ചത് പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും തൊഴില്‍ സൃഷ്ടിക്കുന്നതിന് സഹായിക്കും, ഒപ്പം  ശാശ്വതമായ ഉപജീവന ആസ്തികള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും''.  ശ്രീ അമിത് ഷാ പറഞ്ഞു. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയ്ക്കും അടിസ്ഥാനസൗകര്യത്തിനും വലിയ പ്രോത്സാഹനം  നല്‍കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നിരവധി വികസിത രാജ്യങ്ങളെ നിഷ്പ്രഭമാക്കിയെന്ന് കോവിഡ്-19 കൈകാര്യം ചെയ്യുന്നതിലെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. '' ഇന്ത്യയുടെ ആരോഗ്യമേഖലയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഭാവിയില്‍ ഇത്തരത്തിലുള്ള ഏത് മഹാമാരിയേയും നേരിടുന്നതിന് ഇന്ത്യയെ തയാറാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യമാണ് പ്രധാനമന്ത്രിക്കുള്ളത്. എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി ചികിത്സ ബ്ലോക്കുകള്‍ സൃഷ്ടിക്കുന്നതിനും ലാബ് ശൃംഖലകളും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തുന്നതിനും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ ആരോഗ്യമേഖലയിലെ ചെലവ് വര്‍ദ്ധി പ്പിക്കാൻ  മോദി ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഈ ദീര്‍ഘവീക്ഷണം ഇന്ത്യയെ മെഡിക്കല്‍ മേഖലയില്‍ വളരെ മുന്നോട്ടുകൊണ്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്'' അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ഭാവിവീക്ഷണത്തിന്റെയും സ്വയം പര്യാപ്ത ഇന്ത്യയോടുള്ള പ്രതിജ്ഞാബദ്ധതയുടെയും പ്രതിഫലനമാണ് പൊതുമേഖല സ്ഥാപന നയങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതും ഐ.ബി.സി. ബന്ധപ്പെട്ട നടപടികളിലൂടെ വ്യാപാരം ലളിതമാക്കുന്നത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതും കമ്പനി നിയമത്തിലെ നിയമപരമായ വിലക്ക് ഒഴിവാക്കുന്നതിനുമുള്ള തീരുമാനങ്ങളെന്ന് ശ്രീ ഷാ പറഞ്ഞു.
സംസ്ഥാനങ്ങളുടെ വായ്പാപരിധി മോദി ഗവണ്‍മെന്റ് ഉയര്‍ത്തിയതിലൂടെ അവര്‍ക്ക് 4.28 ലക്ഷം കോടിയുടെ അധിക വിഭവം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. നികുതിവിഹിതമായി 46,038 കോടി രൂപ ഏപ്രിലിലും റവന്യുകമ്മി ബന്ധപ്പെട്ട ഗ്രാന്റായി 12,390 കോടി രൂപയും എസ്.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് 11,000 കോടി രൂപയും നേരത്തെതന്നെ നല്‍കിയതായി ഇതിനകം തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഫണ്ടുകളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

S


(Release ID: 1624704) Visitor Counter : 267